Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുന്നംകുളത്ത് യുഡിഎഫ് 27 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കുന്നംകുളം നഗരസഭയിലെ 27 വാർഡുകളിലേക്കുള്ള യുഡിഎഫ് സ്ഥാനാർത്ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാർഡുതല ചർച്ചകൾ പൂർത്തിയായതോടെ പ്രധാന വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക മുന്നണി പുറത്തുവിട്ടു. മുനിസിപ്പൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നതിനോടനുബന്ധിച്ചാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ പട്ടിക ചുവടെ:

സി കെ റസാക്ക് (വാർഡ് 1), ഹർഷാദ് എം എം (വാർഡ് 3), മധു കെ നായർ (വാർഡ് 5), റേച്ചൽ സ്റ്റാൻലി (വാർഡ് 6), ജിഷ ബേബി (വാർഡ് 7), പ്രസാദ് സി പുലിക്കോട്ടിൽ (വാർഡ് 9), ഗീത ദിവാകരൻ (വാർഡ് 10), സിറിയക് ജോസഫ് (വാർഡ് 11), വാസു കോട്ടോൽ (വാർഡ് 12), യദു കൃഷ്ണ (വാർഡ് 13), റജീന പ്രിൻസ് (വാർഡ് 14), ഷാജി ആലിക്കൽ (വാർഡ് 15), അനീന സിജെ (വാർഡ് 16), അനു വിവേക് (വാർഡ് 19), ബിന്ദു മനോജ് (വാർഡ് 20), മിനിമോൻസി (വാർഡ് 22), ബാബു എം എം (വാർഡ് 23), ജയന്തി പി കെ (വാർഡ് 24), മിഷാ സെബാസ്റ്റിൻ (വാർഡ് 25), രതീഷ് (വാർഡ് 26), ലില്ലി ഡേവിഡ് (വാർഡ് 27), ഗിരിജ സൂരജ് (വാർഡ് 28), സുന്ദരൻ ടി കെ (വാർഡ് 30), ബിജു സ്രാമ്പിക്കൽ (വാർഡ് 34), ചന്ദ്ര ബോസ് (വാർഡ് 36), തോപ്പിൽ ഷാ (വാർഡ് 37), ലബീബ് ഹസൻ (വാർഡ് 39)

ആറ് വാർഡുകളിൽ തർക്കം തുടരുന്നു. പഴയ കുന്നംകുളം മേഖല ഉൾപ്പെടെ ആറ് വാർഡുകളിൽ സ്ഥാനാർത്ഥി തീരുമാനത്തിൽ ആഭ്യന്തര തർക്കം തുടരുകയാണ്. വിവിധ ഘടകകക്ഷികൾക്കുള്ള സീറ്റ് ക്രമീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വരാൻ പോകുന്നു. ഈ തർക്കങ്ങൾ പരിഹരിച്ചശേഷം ബാക്കി വാർഡുകളിലെ സ്ഥാനാർത്ഥികളെ അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കുമെന്ന് നേതൃത്ത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer