സിപിഎമ്മിനെ ഞെട്ടിച്ച് കൊരട്ടിയിൽ വിമതസ്‌ഥാനാർഥിയായി മുൻ പഞ്ചായത്ത് പ്രസിഡന്റ്
തൃശ്ശൂർ : കൊരട്ടിയിൽ സിപിഎം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കുമാരി ബാലൻ ചുനക്കര അഞ്ചാം വാർഡിൽ നിന്ന് വിമത സ്ഥാനാർഥിയായി രംഗത്തെത്തി. പാർട്ടി സീറ്റ് അനുവദിക്കാത്ത പക്ഷം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് നേരത്തെ തന്നെ നേതൃത്വം അറിയിച്ചിരുന്നുവെങ്കിലും പാർട്ടിയുടെ തീരുമാനം മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതോടെ സിപിഎം ഔദ്യോഗിക സ്ഥാനാർഥിയായി സുന്ദരൻ പനങ്കുട്ടത്തിൽ നിൽക്കുന്നതിനൊപ്പം കുമാരിയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അറിയിച്ചു. വാർഡിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ എൽഡിഎഫ് ഭരിക്കുന്ന കൊരട്ടി പഞ്ചായത്തിലെ സ്ഥിരസമിതി അധ്യക്ഷയാണ് […]
Read more