തദ്ദേശ തെരഞ്ഞെടുപ്പ്; തൃശ്ശൂരിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്
തൃശൂർ: തൃശൂർ സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസ്സായ അഴിക്കോടൻ സ്മാരക മന്ദിരത്തിൽ ജില്ലാ കോർപ്പറേഷൻ സ്ഥാനാർഥി പ്രഖ്യാപനം നടന്നു. തൃശ്ശൂരിൽ നായ്ക്കനാലിനടുത്ത് മന്നത്ത് ലെയിനിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് പ്രഖ്യാപനം നടന്നത്. ഈ തവണ 56 വാർഡുകൾ ഉള്ള കോർപ്പറേഷനിൽ 7 വാർഡുകൾ ഒഴികെ മറ്റെല്ലാ ഡിവിഷനുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കിഴക്കുമ്പാട്ടുകര, മിഷൻ ക്വാർട്ടേഴ്സ്, ചിയാരം സൗത്ത്, എടക്കുന്നി, അയ്യന്തോൾ എന്നിവിടങ്ങളിൽ സ്ഥാനാർഥികൾ ആയില്ല. തേക്കിൻകാട് ആർജെഡി സ്ഥാനാർഥിയെയും തിരുവമ്പാടി എൽഡിഫ് സ്ഥാനാർഥിയെയുംപ്രഖ്യാപിക്കാൻ ഉണ്ട്. കുട്ടൻകുളങ്ങരയിൽ […]
Read more