തൃശൂർ : ഗുരുവായൂർ 40 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് വനിതാ നേതാവ് ബിജെപിയിൽ. 40 വർഷത്തെ കോൺഗ്രസ് പ്രവർത്തനങ്ങളെ പിന്നിലാക്കി കോൺഗ്രസ് വനിതാ നേതാവ് എം.വി. രാജലക്ഷ്മി ബിജെപിയിൽ ചേർന്നു. മഹിളാ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, വ്യവസായ കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചുവരികയായിരുന്നു അവർ. കോൺഗ്രസ്സിന്റെ സ്ത്രീവിരുദ്ധ നിലപാട് തുടർന്നുകൊണ്ടിരിക്കുന്നതിൽ പ്രതിഷേധിച്ചാണെന്ന് രാജലക്ഷ്മി വ്യക്തമാക്കി.
ഗുരുവായൂർ മണ്ഡലം ബിജെപി പ്രസിഡൻറ് അനിൽ മഞ്ചറമ്പത്ത് ഷാൾ അണിയിച്ച് രാജലക്ഷ്മിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ ശോഭ ഹരി നാരായണൻ, ജ്യോതി രവീന്ദ്രനാഥ്, സുജയൻ മാമ്പുള്ളി, ദീപ ബാബു, മനീഷ് കുളങ്ങര, പ്രസന്നൻ വലിയപറമ്പിൽ, ജിഷാദ് ശിവൻ, പ്രദീപ് പണിക്കശ്ശേരി, ദീപക് തിരുവെങ്കിടം, ഷിബീഷ് പാക്കത്ത്, മനോജ് പൊന്നുപറമ്പിൽ, സുധീഷ് പൊന്നരാശ്ശേരി, ജ്യോതി ബാസു എന്നിവർ പങ്കെടുത്തു.




