Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Music

ആറ് ബില്യണ്‍ വ്യൂസ്; 14 വർഷം കഴിഞ്ഞിട്ടും തരംഗമായി ‘ഗന്നം സ്‌റ്റൈല്‍’

കൊച്ചി: മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ ഒരുകാലത്ത് താളം പിടിപ്പിച്ച ‘ഗന്നം സ്റ്റൈൽ’ പുതിയ റെക്കോർഡുമായി വീണ്ടും വാർത്തകളിൽ. ദക്ഷിണ കൊറിയൻ ഗായകൻ സൈ (PSY) ആലപിച്ച ഗാനം യൂട്യൂബിൽ ഏകദേശം 6 ബില്യൺ കാഴ്ചകൾ സ്വന്തമാക്കിയിരിക്കുകയാണ്. 2012 ജൂലൈയിലാണ് ‘ഗന്നം സ്റ്റൈൽ’ പുറത്തിറങ്ങിയത്. കുതിരക്കുളമ്പടി പോലെയുള്ള വ്യത്യസ്ത നൃത്തച്ചുവടുകളും എളുപ്പത്തിൽ മനസ്സിൽ പതിയുന്ന കോറസുമാണ് ഗാനത്തെ ആഗോള ഹിറ്റാക്കി മാറ്റിയത്. യൂട്യൂബിൽ 1 ബില്യൺ വ്യൂസ് പിന്നിട്ട ആദ്യ വീഡിയോ എന്ന റെക്കോർഡും ഗാനം സ്വന്തമാക്കിയിരുന്നു. […]
Read more

സംഗീത ചക്രവര്‍ത്തിനിവിട വാങ്ങി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

ബെംഗളൂരു: ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിന് ശേഷം പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിക്ക് വിട ചൊല്ലി രാജ്യം. ജാനകിയുടെ മരണവിവരം കൊച്ചുമകൾ അപ്സരയാണ് അറിയിച്ചത്. വാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലും വസതിയിലും എത്തി ആദരാഞ്ജലി അർപ്പിച്ചത്. രാവിലെ 8.30 മുതൽ മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പൊതുദർശനം നടക്കും. വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസിൽ സംസ്കാരം നടത്തും. 20 ഭാഷകളിലായി 20,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച എസ്. ജാനകി ഇന്ത്യൻ […]
Read more

എസ് ജാനകി ഓർമയാകുമ്പോൾ കൂടെ പോകുന്നത് ഒരു കാലഘട്ടം കൂടി

തേനും വയമ്പും നാവിൽ തൂകുംവാനമ്പാടി… പ്രകൃതി തന്നെ തേനും വയമ്പും നൽകി അനുഗ്രഹിച്ച വാനമ്പാടി…. തൻ്റെ മധുര സ്വരത്താൽ മണ്ണിനെ മുഴുവൻ മയക്കിയ വാനമ്പാടി ഇനി വിണ്ണിലും പാടി പറക്കും… തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി വിടപറയുമ്പോൾ ബാക്കിയാവുന്നത് സംഗീതലോകത്ത് പാടിവച്ച എത്രയോ നല്ല ഗാനങ്ങൾ ആണ്. ഇരുപതോളം ഭാഷകളിൽ ഇരുപതിനായിരത്തിൽ ഏറെ പാട്ടുകൾതെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു […]
Read more

ഇളയരാജയ്ക്ക് തിരിച്ചടി; സരിഗമയ്ക്ക് അനുകൂലമായ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം തള്ളി

ന്യൂഡൽഹി: സംഗീത സംവിധായകൻ ഇളയരാജയും സരിഗമ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള പകർപ്പവകാശ തർക്കത്തിൽ ഇളയരാജയ്ക്ക് തിരിച്ചടി. 134 സിനിമകളിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ ഏർപ്പെടുത്തിയ താത്കാലിക വിലക്ക് നീക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. സരിഗമയ്ക്ക് അനുകൂലമായി നൽകിയ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന ഇളയരാജയുടെ ആവശ്യം കോടതി തള്ളി. സരിഗമയുടെ പകർപ്പവകാശമുള്ള ഗാനങ്ങൾ ഉപയോഗിക്കുകയോ, ലൈസൻസ് നൽകുകയോ, അവയിൽ ഉടമസ്ഥാവകാശം ഉന്നയിക്കുകയോ ചെയ്യരുതെന്നാണ് കോടതിയുടെ നിർദേശം. ‘അന്നക്കിളി’, ’16 വയതിനിലേ’, ‘കവിക്കുയിൽ’, ‘പല്ലവി അനു പല്ലവി’, ‘മുള്ളും […]
Read more

പ്രണയത്തിന് പുതിയ താളം; ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി

ഗായികയും സംഗീത സംവിധായികയുമായ ഗൗരി ലക്ഷ്മി വിവാഹിതയായി. വിഷ്വൽ ആർട്ടിസ്റ്റായ കലേഷ് ഗോവിന്ദനാണ് വരൻ. ഇരുവരും വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെ സംഗീത-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ആരാധകരും ആശംസകളുമായി രംഗത്തെത്തി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന ലളിതമായ ചടങ്ങായാണ് വിവാഹം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ഗായിക, സംഗീതസംവിധായിക, മ്യൂസിക് പ്രൊഡ്യൂസർ എന്നീ നിലകളിൽ ശ്രദ്ധേയയായ ഗൗരി ലക്ഷ്മി തന്റെ വ്യത്യസ്ത സംഗീത പരീക്ഷണങ്ങളിലൂടെ വലിയ ആരാധകവൃന്ദത്തെ തന്നെ […]
Read more

കൊറിയ ടൂറിസം ഹോണററി അംബാസിഡറായി നടി പ്രിയങ്ക മോഹൻ

കൊച്ചി: നടി പ്രിയങ്ക മോഹനെ കൊറിയ ടൂറിസത്തിന്റെ ഓണററി അംബാസഡറായി നിയമിച്ചു. കൊറിയ ടൂറിസം ഓർഗനൈസേഷൻ (KTO) ആണ് ഈ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കൊറിയൻ സർക്കാരിനും കെ.ടി.ഒയ്ക്കും നന്ദി അറിയിച്ച പ്രിയങ്ക, കൊറിയൻ സംസ്കാരത്തെ ഇന്ത്യൻ പ്രേക്ഷകരുമായി ബന്ധിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പറഞ്ഞു. ഈ അന്താരാഷ്ട്ര അംഗീകാരം തന്റെ യാത്രയിലെ ഒരു പ്രധാന നേട്ടമാണെന്നും അവർ പ്രതികരിച്ചു. അതേസമയം, 2026-ൽ റിലീസ് ചെയ്ത “മേഡ് ഇൻ കൊറിയ” എന്ന ചിത്രത്തിലൂടെയും പ്രിയങ്ക […]
Read more

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” വിലെ ആദ്യ ഗാനം ഏപ്രിൽ 16 ന് റിലീസ് ചെയ്യും. രവി ബസ്‌റൂർ സംഗീതം നൽകിയ, “വാ വാ വീരവ” എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം യോദ്ധാക്കളുടെ ആവേശവും വീര്യവും പ്രതിഫലിപ്പിക്കുന്ന ഒരു “വാരിയർ ആന്തം” ആയാണ് അവതരിപ്പിക്കുന്നത്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. […]
Read more

‘മധുവിധു’ വിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് മെയ് 1 ന്

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു” വിലെ ആദ്യ ഗാനം പുറത്ത്. “മെല്ലവേ മെല്ലവേ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പൊൾ റിലീസ് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസനും സിത്താര കൃഷ്ണകുമാറും ചേർന്നാണ് ഈ മനോഹരമായ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. 2026, മെയ് 1 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ […]
Read more

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ; ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട്. 3എന്ന ചിത്രത്തിനു വേണ്ടിപ്രേക്ഷകരെ ഏറെ ആവേശക്കൊടുമുടിയിലെത്തിക്കാൻ അവസരമേകിവീഡിയോ ഗാനമെത്തി.മാർച്ച് പത്തൊമ്പതിന് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷനാണ് ഈ ഗാനം. ഭൂലോകം വെല്ലാനായ് പോരണ സുൽത്താൻ എന്ന അടിച്ചു പൊളി ഗാനമാണ് അതിൻ്റെ മികച്ച ദൃശ്യാവിഷ്ക്കാരണത്തോടെ പുറത്തുവിട്ടിരി ക്കുന്നത്. ‘മനു മഞ്ജിത്ത് രചിച്ച് […]
Read more

‘പാൽ നിലാ പുഞ്ചിരി’ ഈസ്റ്റ് കോസ്റ്റ് വിജയൻറെ ‘ഭീഷ്മരിലൂടെ’ വീണ്ടും

വർഷങ്ങൾക്കു മുമ്പ് ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ മിദാദ് എന്ന മ്യൂസിക് വിഡീയോ ആൽബത്തിലെ എവർഗ്രീൻ ഹിറ്റ് ആയ ‘പാൽനിലാ പുഞ്ചിരി’ എന്ന ഗാനം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ സിനിമയിലൂടെ വീണ്ടും തിരിച്ചു വന്നു .ലിറിക്കൽ വിഡീയോ ആയി അണിയിച്ചൊരുക്കിയ ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു .ഈ മനോഹര ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ എ ലത്തീഫ് ആണ്. ഒ എം കരുവാരകുണ്ട് ആണ് വരികൾ എഴുതിയത് .പുതുമയാർന്ന റീ-അറേഞ്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix