Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗാന്ധി മെഡൽ ഗാസയിലെ കുരുന്നുകൾക്ക്; ശ്രദ്ധനേടി ‘റഹ്മ’ സംവിധായകന്റെ സമർപ്പണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പനജി: 57-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ‘റഹ്‌മ’ (Rahma) എന്ന ചിത്രത്തിന് ലഭിച്ച ഐ.സി.എഫ്.ടി. യുനെസ്‌കോ ഗാന്ധി മെഡൽ ഗാസയിലെ കുട്ടികൾക്ക് സമർപ്പിച്ച് തുർക്കിഷ് ചലച്ചിത്രകാരൻ ഫൈസൽ സോയൽ. സംഘർഷങ്ങൾ സൃഷ്ടിക്കുന്ന ദുരിതങ്ങളോട് അർഹിക്കുന്ന രീതിയിൽ പ്രതികരിക്കുന്നതിൽ ലോകം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
‘നീതിക്കും സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി മാനവികതയെ തിരികെകൊണ്ടുവരാൻ ഇന്ന് നമുക്ക് ഗാന്ധിയെപ്പോലുള്ള നേതാക്കളെയാണ് ആവശ്യം,’ സോയൽ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ ഫൈസൽ സോയലിന്റെ സുഹൃത്താണ് പുരസ്‌കാരം ഏറ്റുവാങ്ങി സന്ദേശം വായിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി ഗാസയിൽ കുട്ടികൾ പട്ടിണി മൂലം മരിച്ചുവീഴുകയും ആശുപത്രികൾ ബോംബാക്രമണങ്ങളിൽ തകർക്കപ്പെടുകയും ചെയ്യുമ്പോൾ, കൺമുന്നിൽ നടക്കുന്ന വംശഹത്യയ്ക്ക് മുന്നിൽ ലോകം നിസ്സഹായരായി നിൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭയവും സ്വാർഥതാൽപ്പര്യങ്ങളും കാരണം രാഷ്ട്രീയക്കാർ നിശ്ശബ്ദത പാലിച്ചപ്പോഴും മനഃസാക്ഷിയുള്ള ജനങ്ങൾ തെരുവിലിറങ്ങുകയും നിശ്ശബ്ദരായിരിക്കാൻ വിസമ്മതിക്കുകയും ചെയ്തുവെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടി.

മർദ്ദകർ ഒടുവിൽ അപമാനഭാരത്താൽ ഒറ്റപ്പെടും. പലസ്തീനിലെ ചെറുത്തുനിൽപ്പിന്റെ ആത്മാവ് ലോകമെമ്പാടുമുള്ള കുട്ടികൾ ഏറ്റെടുക്കും. ചരിത്രം ആവർത്തിച്ച് ഇക്കാര്യം തെളിയിച്ചിട്ടുണ്ടെന്നും സോയൽ പറഞ്ഞു.

മാതൃത്വം, ബാല്യം, മാനുഷിക അനുകമ്പ എന്നിവ പ്രമേയമാക്കിയ തുർക്കിഷ് ചിത്രമായ ‘റഹ്‌മ’, മേളയുടെ ഇന്റർനാഷണൽ സിനിമ വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. ശസ്ത്രക്രിയകൾക്കും ഐ.വി.എഫ്. ചികിത്സകൾക്കും വിധേയമായിട്ടും അമ്മയാകാൻ കഴിയാതെ വിഷമിക്കുന്ന പുരാവസ്തു ഗവേഷകയായ മെറിയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഒൻപതുദിവസം നീണ്ടുനിന്ന് ഗോവ രാജ്യാന്തര ചലച്ചിത്രമേള ശനിയാഴ്ച സമാപിച്ചു. മികച്ച സിനിമയ്ക്കുള്ള സുവർണമയൂരപുരസ്‌കാരം തിയാഗോ ഗ്യുടെസ് സംവിധാനംചെയ്ത സ്പാനിഷ് ചിത്രം ‘അക്വി’ സ്വന്തമാക്കി. 51 ലക്ഷം രൂപയാണ് സമ്മാനത്തുക.

‘കാന്താര: എ ലെജൻഡ് ചാപ്റ്റർ വണ്ണി’ലെ പ്രകടനത്തിന് ഋഷഭ് ഷെട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ദി മെൽറ്റ്ഡൗൺ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മായ ഒ’റൂർക്ക് മികച്ചനടിയായി. ‘വിസിറ്റേഷൻ’ എന്ന ചിത്രത്തിലൂടെ വോൾക്കർ ശ്ലോൺഡോർഫ് മികച്ച സംവിധായകനായി. ലോറെൻസോ ഫെറോ, ലൂക്കാസ് എൽ. വിഗ്‌നെൽ എന്നിവർ സംവിധാനംചെയ്ത ‘ദി റിവർ ട്രെയിൻ’ എന്ന ചിത്രം പ്രത്യേക ജൂറിപുരസ്‌കാരം നേടി.

ഋഷഭ് ഷെട്ടി സംവിധാനംചെയ്ത കന്നഡ ചിത്രം ‘കാന്താര: എ ലെജൻഡ് ചാപ്റ്റർ-വണ്ണി’ന് പ്രത്യേക ജൂറിപരാമർശം ലഭിച്ചു. വിശാൽ ചതുർവേദിയാണ് മികച്ച ഇന്ത്യൻ നവാഗതസംവിധായകൻ; ചിത്രം ‘ഹനുമാൻ അംശ്’. ‘മെയ്ഡ് ഇൻ ഇന്ത്യ: എ ടൈറ്റൻ സ്റ്റോറി’യാണ് മികച്ച വെബ് സീരീസ്. ബേറെൻജർ തോയിൻ സംവിധാനംചെയ്ത ‘ദി ഗോൾഡൻ ഏജ്’ നവാഗതസംവിധായകന്റെ മികച്ചചിത്രത്തിനുള്ള പുരസ്‌കാരം നേടി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix