തൃശ്ശൂർ: അഞ്ചാംകല്ലിൽ യുവാവിനെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏങ്ങണ്ടിയൂർ സ്വദേശി കല്ലുങ്കൽ വീട്ടിൽ ജയന്റെ മകൻ ജിതിൻ (28) ആണ് സമീപത്തെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.


