Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചെന്നിത്തലയുടെത് സത്യപ്രതിജ്ഞ ലംഘനം; ടൈറ്റാനിയം കേസില്‍ രമേശ് ചെന്നിത്തലക്കെതിരെ ഹർജിക്കാരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിൽ കുറ്റവിമുക്തനായെന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനെതിരെ ഹർജിക്കാരൻ എസ്. ജയൻ രംഗത്ത്. ചെന്നിത്തലയുടെ പ്രതികരണം സത്യപ്രതിജ്ഞാ ലംഘനമാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ചത് ഭാഗിക റിപ്പോർട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

ടൈറ്റാനിയം കേസിൽ കോടതി നടപടികൾ ഇപ്പോഴും തുടരുകയാണെന്ന് എസ്. ജയൻ പറഞ്ഞു. സിബിഐ റിപ്പോർട്ടിനെതിരെ കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ പ്രതികൾക്കെതിരെ തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താൻ കുറ്റവിമുക്തനായെന്ന് ചെന്നിത്തല പ്രതികരിച്ചത്.

തന്നെ കേസിൽ പ്രതിയാക്കിയത് ഇടതുമുന്നണിയുടെ രാഷ്ട്രീയപ്രേരിത നീക്കമായിരുന്നുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. 12 വർഷത്തോളം കേസിന്റെ പേരിൽ വേട്ടയാടിയെന്നും സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിബിഐ അന്വേഷണം ഫലപ്രദമായിരുന്നുവെന്നും തന്നെ പ്രതിയാക്കാൻ യാതൊരു സാഹചര്യവും കേസിൽ ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല പ്രതികരിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix