Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൗരത്വം ലഭിക്കുന്നതിന് മുൻപേ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ; കോടതിയിൽ റിപ്പോർട്ട് നൽകി ഡൽഹി പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുൻപേ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നതായി ഡൽഹി പൊലീസിന്റെ റിപ്പോർട്ട്. 1983 ഏപ്രിൽ 30-നാണ് സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. എന്നാൽ 1980 മുതൽ തന്നെ ഡൽഹിയിലെ വോട്ടർ പട്ടികയിൽ പേര് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് റോസ് അവന്യൂ കോടതിയെ അറിയിച്ചത്.

1980, 1981, 1982, 1983 വർഷങ്ങളിലെ വോട്ടർ പട്ടികകളിൽ സോണിയ ഗാന്ധിയുടെ പേരുണ്ടായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ജില്ലാ മജിസ്‌ട്രേറ്റിൽ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം, ഇന്ത്യൻ പൗരത്വം ലഭിക്കുന്നതുവരെ സോണിയ ഗാന്ധി ഇറ്റാലിയൻ പൗരയായിരുന്നു എന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

അന്വേഷണവുമായി സോണിയ ഗാന്ധി സഹകരിക്കുന്നില്ലെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

പരാതി തങ്ങളുടെ അധികാരപരിധിയിൽ വരാത്തതിനാൽ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി ഐപി എസ്റ്റേറ്റ് പൊലീസ് കോടതിയെ അറിയിച്ചു. എന്നാൽ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി മറ്റൊരു സ്റ്റേഷനിലേക്ക് കൈമാറിയതെന്ന് കോടതി ചോദിച്ചു. അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് കൂടുതൽ സമയം അനുവദിച്ച കോടതി, തുഗ്ലക് റോഡ് സ്റ്റേഷൻ എസ്എച്ച്ഒയോട് ഹാജരാകാനും നിർദേശിച്ചു. കേസ് ഡിസംബർ 14-ന് വീണ്ടും പരിഗണിക്കും.

സോണിയ ഗാന്ധിയുടെ പേര് പൗരത്വം ലഭിക്കുന്നതിന് മുൻപേ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാരോപിച്ച് അഭിഭാഷകനായ വികാസ് ത്രിപാഠിയാണ് പരാതി നൽകിയത്. വ്യാജരേഖ ചമച്ചതടക്കമുള്ള കുറ്റങ്ങൾക്ക് കേസെടുക്കണമെന്നും പൊലീസ് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

സോണിയ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം 2025 സെപ്റ്റംബറിൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. എന്നാൽ പിന്നീട് റോസ് അവന്യൂ കോടതി ഈ ഉത്തരവ് റദ്ദാക്കി തുടർനടപടികൾ പുനരാരംഭിക്കാൻ നിർദേശിക്കുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix