Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ട്രംപിന്റെ പുതിയ നിയമം തിരിച്ചടിയാകുന്നു; മൂന്ന് ലക്ഷം കുടിയേറ്റക്കാർക്ക് മെഡികെയർ നഷ്ടമായേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: അമേരിക്കയിൽ താമസിക്കുന്ന മൂന്ന് ലക്ഷത്തോളം നിയമപരമായ കുടിയേറ്റക്കാർക്ക് മെഡികെയർ ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന പുതിയ നികുതി-ചെലവ് നിയമമാണ് ഇതിന് കാരണം. എച്ച്.ആർ. 1 എന്നറിയപ്പെടുന്ന ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’ പ്രകാരം മെഡികെയർ ആനുകൂല്യത്തിന് അർഹത നേടുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരും. 2027 മുതലാണ് പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുന്നത്.

അഭയാർഥികൾ, കുടിയേറ്റക്കാർ, താൽക്കാലിക സംരക്ഷണ പദവിയിലുള്ളവർ, മനുഷ്യക്കടത്തിന് ഇരയായവർ തുടങ്ങിയവരെയാണ് നിയമത്തിലെ മാറ്റം പ്രധാനമായും ബാധിക്കുക. ആവശ്യമായ തൊഴിൽ കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന് മെഡികെയർ ആനുകൂല്യം നേടിയവരും ഇതോടെ അർഹത നഷ്ടപ്പെടുന്നവരുടെ പട്ടികയിലുണ്ടാകാം.

സാമൂഹിക സുരക്ഷാ വിഭാഗം കുടിയേറ്റക്കാർക്ക് ഇതുസംബന്ധിച്ച അറിയിപ്പുകൾ അയച്ചുതുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ലക്ഷക്കണക്കിന് ആളുകൾക്ക് ഇതിനകം കത്തുകൾ ലഭിച്ചിട്ടുണ്ട്. പ്രായമായവരും അംഗപരിമിതരുമായ നിരവധി പേർ ഇതിൽ ഉൾപ്പെടുന്നു. വർഷങ്ങളായി അമേരിക്കയിൽ താമസിക്കുകയും ജോലി ചെയ്യുകയും മെഡികെയർ പദ്ധതിയിലേക്ക് പണം അടയ്ക്കുകയും ചെയ്തവരാണ് ഇവരിൽ പലരും. നിയമത്തിലെ മാറ്റത്തോടെ ആനുകൂല്യത്തിന് അർഹത നഷ്ടമായേക്കാമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്. വാഷിങ്ടൺ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പുതിയ തീരുമാനത്തിനെതിരെ കുടിയേറ്റ സംഘടനകളും ആരോഗ്യനയ വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നിയമപരമായി അമേരിക്കയിൽ കഴിയുന്ന നിരവധി പേർക്ക് ആവശ്യമായ ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

പുതിയ നിയമപ്രകാരം പ്രധാനമായും നാല് വിഭാഗങ്ങൾക്കാണ് മെഡികെയർ ആനുകൂല്യം ലഭിക്കുക. അമേരിക്കൻ പൗരന്മാർ, അമേരിക്കൻ ദേശീയതയുള്ളവർ, സ്ഥിരതാമസ അനുമതിയുള്ളവർ, നിശ്ചിത വിഭാഗങ്ങളിൽപ്പെടുന്ന ക്യൂബൻ, ഹെയ്തിയൻ കുടിയേറ്റക്കാർ എന്നിവർക്കാണ് അർഹതയുണ്ടാകുക. പ്രത്യേക രാജ്യങ്ങളുമായുള്ള കരാറുകളുടെ പരിധിയിൽ വരുന്ന ചില കുടിയേറ്റക്കാർക്കും ആനുകൂല്യം ലഭിക്കും.

മെഡികെയർ ആനുകൂല്യം നഷ്ടമാകുന്നത് സംസ്ഥാന സർക്കാരുകൾക്കും അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. കേന്ദ്രസർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായം കുറയുന്ന സാഹചര്യത്തിൽ പുതിയ ആരോഗ്യപദ്ധതികൾ നടപ്പാക്കുന്നത് സംസ്ഥാനങ്ങൾക്ക് വെല്ലുവിളിയാകും. ആനുകൂല്യം നഷ്ടപ്പെടുന്നവർക്ക് ബദൽ ചികിത്സാ സഹായം ഉറപ്പാക്കുന്നതും എളുപ്പമാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

നിയമം നടപ്പാകുന്നതോടെ അമേരിക്കയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയില്ലാത്തവരുടെ എണ്ണം വർധിക്കാനും സാധ്യതയുണ്ട്. ഇതോടെ പലരും ചികിത്സ വൈകിപ്പിച്ചേക്കാം. രോഗം ഗുരുതരമാകുമ്പോൾ മാത്രം ആശുപത്രികളെ സമീപിക്കുന്ന സാഹചര്യമുണ്ടായാൽ ആരോഗ്യപ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാകുമെന്നും ആശങ്കയുണ്ട്.

വൃക്കരോഗം ബാധിച്ച കുടിയേറ്റക്കാരെയാണ് നിയമത്തിലെ മാറ്റം കൂടുതൽ ആശങ്കയിലാക്കുന്നത്. ഗുരുതരമായ വൃക്കരോഗമുള്ളവർക്ക് തുടർച്ചയായ ഡയാലിസിസ് അനിവാര്യമാണ്. നേരത്തേ മെഡികെയർ വഴി ചികിത്സ ലഭിച്ചിരുന്ന ഇവരിൽ ചിലർക്ക് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ആനുകൂല്യം നഷ്ടമായേക്കും. അങ്ങനെ സംഭവിച്ചാൽ ഡയാലിസിസ് ഉൾപ്പെടെയുള്ള ജീവൻരക്ഷാ ചികിത്സകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix