Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാടുകുറ്റി പഞ്ചായത്തിൽ സിപിഎം – സിപിഐ തർക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : ചാലക്കുടികാടുകുറ്റി പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ സിപിഎമ്മിനും സിപിഐക്കും സ്ഥാനാര്‍ത്ഥികള്‍. ഇരു പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കമാണ് പ്രശ്‌നത്തിന് കാരണം. പഞ്ചായത്തിലെ വൈന്തല 17ാം വാര്‍ഡിലാണ്  ഇരു പാര്‍ട്ടികളും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പ്രചരണം ആരംഭിച്ചിരിക്കുന്നത്.

പാര്‍ട്ടിയുടെ സംസ്ഥാന ധാരണയനുസരിച്ച് പുതിയ വാര്‍ഡുകളില്‍ ഒന്ന് സിപിഎം,ഒന്ന് സിപിഐക്കാണെന്ന് പറയുന്നു. ഇതനുസരിച്ച് സിപിഐ പുതിയതായി ചോദിച്ച വാര്‍ഡാണ് വൈന്തല വാര്‍ഡ്

എന്നാല്‍ സിപിഐയുമായി ആലോചിക്കാതെ സ്വന്തം തീരുമാന പ്രകാരം സിപിഎം ഇവിടെ ഡി യപോൾ എന്ന സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുകയും ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞ് പ്രചാരണം ആരംഭിക്കുകയുമായിരുന്നു എന്ന് സിപിഐ നേതൃത്വം പറയുന്നു.  

അതേസമയം സിപിഐ പഞ്ചായത്തംഗം ജാക്‌സന്റെ അമ്മയും സിഡിഎസ് ചെയര്‍പേഴ്‌സണുമായ ജാന്‍സി പോൾസൺ സിപിഐക്ക് വേണ്ടി ഇവിടെനിന്ന് മത്സരിപ്പിക്കുവാന്‍ തീരുമാനിച്ച് പ്രചരണം ആരംഭിച്ചിരിക്കുകയാണ്.

പൊതുവെ കാടുകുറ്റി പഞ്ചായത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ നല്ലരീതിയിലല്ല മുന്നോട്ട് പോകുന്നത്. അതോടൊപ്പം വിഷയം ഇരു പാര്‍ട്ടികളിലും സംഭവം ചര്‍ച്ചയായിരിക്കുകയാണ്.കൂടാതെ സൊസൈറ്റി തെരഞ്ഞെടുപ്പിലുമെല്ലാം മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്വന്തം തീരുമാനം നടപ്പിലാക്കുകയാണെന്നാണ് സിപിഐയുടെ ആരോപണവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer