തൃശൂർ: തൃശൂർ സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസ്സായ അഴിക്കോടൻ സ്മാരക മന്ദിരത്തിൽ ജില്ലാ കോർപ്പറേഷൻ സ്ഥാനാർഥി പ്രഖ്യാപനം നടന്നു. തൃശ്ശൂരിൽ നായ്ക്കനാലിനടുത്ത് മന്നത്ത് ലെയിനിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് പ്രഖ്യാപനം നടന്നത്.
ഈ തവണ 56 വാർഡുകൾ ഉള്ള കോർപ്പറേഷനിൽ 7 വാർഡുകൾ ഒഴികെ മറ്റെല്ലാ ഡിവിഷനുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കിഴക്കുമ്പാട്ടുകര, മിഷൻ ക്വാർട്ടേഴ്സ്, ചിയാരം സൗത്ത്, എടക്കുന്നി, അയ്യന്തോൾ എന്നിവിടങ്ങളിൽ സ്ഥാനാർഥികൾ ആയില്ല. തേക്കിൻകാട് ആർജെഡി സ്ഥാനാർഥിയെയും തിരുവമ്പാടി എൽഡിഫ് സ്ഥാനാർഥിയെയുംപ്രഖ്യാപിക്കാൻ ഉണ്ട്.
കുട്ടൻകുളങ്ങരയിൽ മുൻ ബിജെപി കൗൺസിലർ ഐ. ലലിതാംബിക സിപിഐക്കുവേണ്ടി മത്സരിക്കും. രാമവർമപുരത്ത് ടി. ആർ. ഹിരൺ സിപിഐ(എം) മത്സരിക്കും. മണ്ണുത്തിയിൽ അഡ്വ.അനീസ് അഹമ്മദും (സിപിഐ എം), ഒല്ലൂക്കര സിപിഐ സ്ഥാനാർത്ഥി ടി. പ്രദീപ്‌കുമാറുമാണ് മത്സര രംഗത്തുള്ളത്.കോൺഗ്രസ്സിൽ നിന്ന് രാജിവച്ച നിമ്മി റപ്പായി ഒല്ലൂരിൽ നിന്ന് എൻസിപി സ്ഥാനാർത്ഥിയായി മത്സരിക്കും.
പി. വി. മുരളി(പുങ്കുന്നം),അഡ്വ. ഡെൽസൺ ഡേവിസ് (ചെമ്പുകാവ്),പി. ഹരി(കോട്ടപ്പുറം),പി.സുകുമാരൻ(പൂത്തോൾ),അജിതജയരാജൻ(കൊക്കാല),പി. ലത (കൂർക്കേഞ്ചേരി),അശ്വതി നവീൻ (കണിമംഗലം),ലിസ്സി സിജോയ് (ലാലൂർ),സുനിതവിനോദ്(കാനാട്ടുകര),ജി. ജയദേവൻ (സിവിൽ സ്റ്റേഷൻ), ലിന്റോ പോൾ (ഒളരി) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.






