Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കളഞ്ഞുകിട്ടിയ 10,000 രൂപ ഉടമസ്ഥന് തിരികെ നൽകി യുവാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: എരുമപ്പെട്ടി റോഡരികിൽ നിന്ന് കണ്ടെത്തിയ പണം ഉടൻതന്നെ പോലീസിന് കൈമാറി യഥാർത്ഥ ഉടമസ്ഥന് തിരിച്ചു നൽകി യുവാവ്. എരുമപ്പെട്ടി സ്വദേശിയായ ഗിപ്സൺ എന്ന യുവാവാണ് മാതൃകയായത്

നവംബർ 16-ന് രാത്രി 10.30 ഓടെ സഹോദരൻ ഗിരീഷിനൊപ്പം വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ എരുമപ്പെട്ടി ജംഗ്ഷൻ സമീപം കെട്ടിനിലയിൽ ഉപേക്ഷിക്കപ്പെട്ട 10,000 രൂപ കണ്ടെത്തുകയായിരുന്നു.

ഗിപ്സൺ പണം നേരിട്ട് എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ ഏൽപിച്ചു. വിവരം ലഭിച്ചതോടെ പോലീസ് നഷ്ടപ്പെട്ടയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. തുടർനടപടികളിൽ പണത്തിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞ പൊലീസ്, അദ്ദേഹത്തെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പണം പരിശോധിച്ച ശേഷം ഉടമസ്ഥന് തിരികെ നൽകി.

സത്യസന്ധതക്കും ഉത്തരവാദിത്തബോധത്തിനും ഉദാഹരണമായ ഗിപ്സന്റെ നടപടി പൊതുസമൂഹത്തിനും യുവജനങ്ങൾക്കും മാതൃകയാണെന്ന് പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും അഭിപ്രായപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer