തൃശൂർ : ഗുരുവായൂർ ഔട്ടർ റിങ് റോഡിൽ ഖാദി ഗ്രാമോദ്യോഗ് ഭവൻ സമീപം ജനങ്ങൾക്ക് വലിയ ഭീഷണിയായിരുന്ന റോഡിലെ ആഴമുള്ള കുഴി കോൺഗ്രസ് പ്രവർത്തകർ ഇന്ന്കോ പുലർച്ചെ കോൺക്രീറ്റ് ചെയ്ത് അടച്ചു. പലതവണ ബന്ധപ്പെട്ട അതികൃതരെ വിവരം അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നതിനാലാണ് അവർ നേരിട്ടിറങ്ങി കുഴി പൂട്ടിയത് എന്ന് കോൺഗ്രസ് പ്രവർത്തകർ വൈറ്റ്‌സ്വാൻ ന്യൂസിനോട് അറിയിച്ചു.
മണ്ഡലകാലമായതിനാൽ ശബരിമല തീർത്ഥാടകരുടെ തിരക്ക് ഗുരുവായൂരിൽ വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ റോഡിലെ കുഴി യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗൗരവമായ അപകടസാധ്യത ഉണ്ടാക്കുമെന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്. കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഇടപെടൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സഹായകരമാണ്.




