തൃശൂർ: അതിരപ്പിള്ളിയിൽ കാലിനു മുറിവേറ്റ് ചികിൽസിച്ചു വിട്ട കാട്ടു കൊമ്പന്റെ നില ഗുരുതരം. വനം വകുപ്പ് രണ്ടു പ്രാവശ്യം പിടികൂടി മയക്കു വെടി വെച്ച് വിട്ടയച്ച കാട്ടനയാണ് ഗുരുതര അവസ്ഥയിൽ കല്ലാല എസ്റ്റേറ് 13 ആം ബ്ലോക്കിലെ തോട്ടിൽ വീണ് കിടക്കുന്നത്. സെപ്റ്റംബർ അവസാനത്തിലാണ് കാലടി പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടത്തിൽ എരുമത്തടം ഭാഗത്ത് കാലിന് മുറിവേറ്റനിലയിൽ കാട്ടു കൊമ്പനെ കണ്ടത്. തുടർന്ന് വനം വകു പ്പ് ആനയെ മയക്കു വെടിവെച്ച് ചികിത്സ നൽകി വനത്തിലേക്ക് വിട്ടിരുന്നു. എന്നാൽ, ആനയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി കാണാത്തതിനെത്തുടർന്ന് വീണ്ടും ആനയെ മലയാറ്റൂർ ഡിവിഷനിൽ വെച്ച് മയക്കുവെടിവെച്ചു ചികിത്സിച്ചിരുന്നു. തുടർന്ന് ആനയെ വനം വകുപ്പ് നിരീക്ഷിച്ചിരുന്നു
എന്നാൽ കഴിഞ്ഞ ദിവസമാണ് കല്ലാല എസ്റ്റേറ് 13 ആം ബ്ലോക്കിലെ തോട്ടിൽ ആനയെ വീണ്ടും അവശ നിലയിൽ കാണുന്നത് തുടർന്ന് ഇന്ന് വനം വകുപ്പ് ഡോക്ടർമാരുടെ സംഘമെത്തി ആനയെ നിരീക്ഷിച്ചിരുന്നു. മറ്റേതെങ്കിലും ആനക്കൂട്ടത്തിന്റെ ആക്രമണം നടന്നിട്ടുണ്ടോ എന്നുള്ള സംശയവും ഡോക്ടർമാർ പറയുന്നുണ്ട്. നിലവിൽ വാചർമാരടങ്ങിയ സംഘം ആനക്ക് മരുന്ന് ഭക്ഷണത്തിൽ വെച്ച് കൊടുക്കുന്നുണ്ട് എന്നാണ് അറിയുവാൻ കഴിഞ്ഞത്.




