തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ചാലക്കുടി എംപിയുമായിരുന്ന കെ.പി. ധനപാലൻ (76) അന്തരിച്ചു. കുറച്ചുനാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളായ ധനപാലൻ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1979-ൽ പറവൂർ നഗരസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം പൊതുപ്രവർത്തനത്തിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സജീവമായത്.
ഞായറാഴ്ച പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നൽകിയ സ്വീകരണ പരിപാടിയിലായിരുന്നു ധനപാലൻ അവസാനമായി പൊതുവേദിയിൽ പങ്കെടുത്തത്. അദ്ദേഹത്തിന്റെ നിര്യാണം കോൺഗ്രസ് പ്രവർത്തകർക്കും രാഷ്ട്രീയലോകത്തിനും വലിയ നഷ്ടമായി.






