Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മരുമകളുടെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് മരുമകളുടെ ആക്രമണത്തിൽ വയോധിക ദമ്പതികൾക്ക് ഗുരുതരമായി പരിക്ക്. നാദാപുരം ചേലക്കാട് സ്വദേശികളായ കണ്ണൻ (71), ഭാര്യ ദേവി (60) എന്നിവർക്കാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. കുടുംബ തർക്കത്തെ തുടർന്ന് മരുമകളായ നീതു ഇരുവരെയും ആക്രമിച്ചതായി പരാതിയുണ്ട്. കണ്ണനെ വീട്ടിൽ തടഞ്ഞുവച്ച ശേഷം കത്തികൊണ്ട് ചെവിയിൽ കുത്തി പരിക്കേൽപ്പിച്ചെന്നാണ് ആരോപണം.

തുടർന്ന് ദേവിയെയും മർദിച്ച നീതു, അവരുടെ തല തറയിലെ ടൈലിൽ ഇടിപ്പിച്ചതായും പറയുന്നു. ആക്രമണത്തിൽ ഇരുവർക്കും ഗുരുതര പരിക്കേറ്റു. പരിക്കേറ്റ ദമ്പതികളെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാദാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix