തൃശൂർ: റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ് ശേഖരിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. സോണ മുല്ല എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
കേരളത്തിലേക്ക് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കൈമാറ്റത്തിനായി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് കിലോഗ്രാം വീതമുള്ള നാല് പാക്കറ്റുകളിലാക്കി ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച കഞ്ചാവ് ശേഖരിക്കാനെത്തിയപ്പോഴാണ് സോണ മുല്ല പിടിയിലായത്. സംഭവത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




