Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്ക്കും വധഭീഷണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി. സൗരവിനെയും ഡോണയെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന രണ്ട് കത്തുകൾ തിങ്കളാഴ്ച കൊൽക്കത്തയിലെ സൗരവ് ഗാംഗുലിയുടെ ഓഫീസിൽ ലഭിച്ചു.

ഇരുവരുമായി അടുത്ത ബന്ധമുള്ളവരെയും വധിക്കുമെന്ന് കത്തിൽ ഭീഷണിയുണ്ടെന്നാണ് വിവരം. സൗരവിന് നേരത്തെയും സമാനമായ കത്തുകൾ ലഭിച്ചിരുന്നെങ്കിലും അന്ന് അദ്ദേഹം അത് കാര്യമായി എടുത്തിരുന്നില്ല.

തിങ്കളാഴ്ചത്തെ കത്തുകളുടെ പശ്ചാത്തലത്തിൽ സൗരവിന്റെ സെക്രട്ടറി സൗത്ത് കൊൽക്കത്തയിലെ താക്കുർപുകൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗരവിന് കത്തുകൾ ലഭിച്ചിരുന്നുവെന്നും അവയിൽ അപമാനകരമായ പരാമർശങ്ങൾ ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പുതിയ കത്തിൽ സൗരവിനെയും ഡോണയെയും അവരുമായി അടുത്ത ബന്ധമുള്ളവരെയും വധിക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് സംഭവം ഗൗരവമായി പൊലീസ് അന്വേഷിക്കുന്നത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ കത്തുകൾ പശ്ചിമ ബംഗാളിലെ പർഗാനാസ് ജില്ലയിലെ ബെൽഗോറിയയിൽ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. ‘അരുൺ’ എന്ന പേരിലുള്ളയാളാണ് കത്തുകൾ പോസ്റ്റ് ചെയ്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കത്തുകൾ അയച്ച കൊറിയർ സെന്ററുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. കത്തയച്ചയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇയാൾക്കായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ സൗരവ് ഗാംഗുലിയോ ഭാര്യ ഡോണ ഗാംഗുലിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix