സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്ക്കും വധഭീഷണി
കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി. സൗരവിനെയും ഡോണയെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന രണ്ട് കത്തുകൾ തിങ്കളാഴ്ച കൊൽക്കത്തയിലെ സൗരവ് ഗാംഗുലിയുടെ ഓഫീസിൽ ലഭിച്ചു. ഇരുവരുമായി അടുത്ത ബന്ധമുള്ളവരെയും വധിക്കുമെന്ന് കത്തിൽ ഭീഷണിയുണ്ടെന്നാണ് വിവരം. സൗരവിന് നേരത്തെയും സമാനമായ കത്തുകൾ ലഭിച്ചിരുന്നെങ്കിലും അന്ന് അദ്ദേഹം അത് കാര്യമായി എടുത്തിരുന്നില്ല. തിങ്കളാഴ്ചത്തെ കത്തുകളുടെ പശ്ചാത്തലത്തിൽ സൗരവിന്റെ സെക്രട്ടറി സൗത്ത് കൊൽക്കത്തയിലെ താക്കുർപുകൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി […]
Read more