Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 1.34 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.

കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) ആണ് അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ സൈബർ പൊലീസ് സംഘം ഇയാളെ ഇരിങ്ങാലക്കുടയിലെ സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇക്കണോമിക് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ് പരസ്യം കണ്ടാണ് പരാതിക്കാരൻ തട്ടിപ്പുകാരുടെ വലയിലായത്. തുടർന്ന് ‘B1 Gold Stock Investor Discussion Group’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ പരാതിക്കാരനെ അംഗമാക്കി.

ഷെയർ ട്രേഡിങ് നടത്തുന്നതിനായി ഒരു വെബ്സൈറ്റ് ലിങ്കും ആവശ്യമായ നിർദേശങ്ങളും ഗ്രൂപ്പ് അഡ്മിൻമാർ ദിവസങ്ങളോളം അയച്ചുനൽകി. ഇത് വിശ്വസിച്ച പരാതിക്കാരൻ 2024 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 31 വരെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പ്രതികൾ നൽകിയ അക്കൗണ്ടുകളിലേക്ക് ആകെ 1,34,50,000 രൂപ അയച്ചു. എന്നാൽ നിക്ഷേപിച്ച പണമോ ട്രേഡിങ്ങിൽ നിന്നുള്ള ലാഭമോ തിരികെ ലഭിച്ചില്ല. പ്രതികൾ പണം തട്ടിയെടുത്തെന്നാണ് പരാതി.

തട്ടിയെടുത്ത പണത്തിൽ നിന്ന് 20 ലക്ഷം രൂപ വയനാട് വെത്തിരി സ്വദേശിയായ ഷനൂഥിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ നാല് ലക്ഷം രൂപ മലപ്പുറത്തെ ഒരു ജ്വല്ലറിയുടെ അക്കൗണ്ടിലേക്ക് സ്വർണം വാങ്ങുന്നതിനായി കൈമാറിയെന്നും ബാക്കി തുക 18 ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും അന്വേഷണ സംഘം കണ്ടെത്തി.

ഷനൂഥിനെ കഴിഞ്ഞ വർഷം ജൂൺ 26ന് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സയ്യിദ് സഫ്വാന്റെ നിർദേശപ്രകാരമാണ് തന്റെ അക്കൗണ്ടിലെത്തിയ ഏകദേശം 20 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയതെന്ന് ഷനൂഥ് മൊഴി നൽകിയതായി പൊലീസ് പറയുന്നു.

തുടർന്ന് സയ്യിദ് സഫ്വാനെ കേസിൽ പത്താം പ്രതിയാക്കി. സഫ്വാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു.

എന്നാൽ ഇയാൾ ഹാജരാകാതെ ഒളിവിൽ പോയി. തുടർന്ന് കോഴിക്കോട് വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനത്താവള അധികൃതർ ഇയാളെ തടഞ്ഞത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സഫ്വാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസിൽ ഇതുവരെ 10 പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തൃശ്ശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അഷറഫ് എ, ജി.എസ്.ഐ സുജിത്ത് കുമാർ പി.എസ്, ജി.എ.എസ്.ഐ മനോജ് എ.കെ, സി.പി.ഒ പവിത്രൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix