Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീടിന്റെ ടെറസിൽ ചാരായം വാറ്റ്; വാറ്റുപകരണങ്ങളും കോടയും പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബാലരാമപുരത്ത് വീടിന്റെ ടെറസിൽ ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന വാറ്റുപകരണങ്ങളും കോടയും പൊലീസ് പിടികൂടി. വേലിക്കോട്ടുകോണത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ആയിരവല്ലി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബൈജുവിന്റെ വീട്ടിൽ നിന്നാണ് വാറ്റുപകരണങ്ങളും ഗ്യാസ് അടുപ്പും കോടയും ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തത്.

തിരുവനന്തപുരം റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാലരാമപുരം പൊലീസ് വീട്ടിലെത്തിയത്. പരിശോധനയ്ക്കിടെ വീടിന്റെ ടെറസിൽ ഒളിപ്പിച്ച നിലയിലാണ് വാറ്റുപകരണങ്ങളും കോടയും കണ്ടെത്തിയത്.

പൊലീസ് എത്തിയതോടെ ബൈജു ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരമനയിൽ പൂക്കട നടത്തി വരികയായിരുന്ന ബൈജു പൂക്കച്ചവടത്തിന്റെ മറവിൽ ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix