Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CyberCrime

വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 4 ലക്ഷം തട്ടി; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ആർമി ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര ഊരൂട്ടുകാല ദേവീക്ഷേത്രത്തിന് സമീപം രോഹിണി നിവാസിൽ ശ്രീജിത്ത് (32) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. വിഴിഞ്ഞം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാമിൽ ആർമി യൂണിഫോം ധരിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് പ്രതി യുവതിയുമായി പരിചയപ്പെട്ടതെന്നാണ് പരാതി. പിന്നീട് വിവാഹ വാഗ്ദാനം നൽകി പണവും സ്വകാര്യ ചിത്രങ്ങളും കൈവശപ്പെടുത്തിയ ശേഷം വഞ്ചിച്ചെന്നാണ് പൊലീസ് പറയുന്നത്. […]
Read more

അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. സ്‌കൂളിലെ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചതായാണ് പരാതി. മോർഫ് ചെയ്ത ചിത്രങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകളിൽ കണ്ട മറ്റ് വിദ്യാർഥികളാണ് വിവരം സ്‌കൂൾ അധികൃതരെ അറിയിച്ചത്. ജൂൺ മാസത്തിലാണ് ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ സ്‌കൂൾ അധികൃതരും അധ്യാപകരും പേരാമ്പ്ര പൊലീസിൽ പരാതി നൽകി. ഇതിന്റെ […]
Read more

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നാലെ ഹോംപേജിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. ‘ടീം ബ്ലാക്ക്ലീറ്റ്സ്’ ആണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന അവകാശവാദവും സൈറ്റിൽ ഹാക്കർമാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വെബ്സൈറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചു. സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്നും ആക്രമണത്തിന്റെ മറ്റ് വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്. വെബ്സൈറ്റിന്റെ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അധികൃതർ […]
Read more

സാമൂഹികമാധ്യമത്തിൽ ശ്രീനാരായണ ഗുരുവിനെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി; 57കാരൻ അറസ്റ്റിൽ

കൊച്ചി: ശ്രീനാരായണ ​ഗുരുവിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സാമൂഹികമാധ്യമ പോസ്റ്റ് പങ്കുവെച്ചയാൾ അറസ്റ്റിൽ. കിടങ്ങൂർ ശ്രീഭദ്ര എൽപി സ്കൂളിന് സമീപം കൈതവളപ്പിൽ വീട്ടിൽ സുഭാഷി(57)നെയാണ് എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീനാരായണ ഗുരുവിനെയും ഈഴവ സമുദായത്തെയും എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട വ്യക്തികളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹികമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചെന്നാണ് പരാതി. ശ്രീനാരായണ ഗുരുവിനെയും ഈഴവ സമുദായത്തെയും എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട വ്യക്തികളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ സാമൂഹികമാധ്യമത്തിലൂടെ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ ലഭിച്ച പരാതിയുടെ […]
Read more

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ച കേസ്; രണ്ടാം പ്രതി അറസ്റ്റിൽ

കാസർകോട്: പെൺകുട്ടികളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ശേഖരിച്ച് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. മലപ്പുറം പുഴക്കാട്ടിരി സ്വദേശി നികേത് (24)നെയാണ് കാസർകോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. മോർഫ് ചെയ്ത ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ കാസർകോട് ഇരിയണ്ണി സ്വദേശി അനൂപിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനൂപ് കൈമാറിയ പെൺകുട്ടികളുടെ ചിത്രങ്ങൾ നികേത് […]
Read more

മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചയാൾ അറസ്റ്റിൽ

കൊല്ലം: മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ ഒരാളെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര സ്വദേശി മുരുകാനന്ദൻ ആചാരിയുടെ മകൻ ബിജു (48) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് എഴുകോൺ പൊലീസ് കേസെടുത്തത്. ‘കാടാംകുളം’ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ബിജു അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതെന്നാണ് പരാതി. പൊലീസ് കേസെടുത്ത വിവരം അറിഞ്ഞതിനെ തുടർന്ന് ബിജു മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്നു. തുടർന്ന് ഇന്ന് രാവിലെ […]
Read more

ഡിജിറ്റൽ അറസ്റ്റ് ഭീഷണി; 80കാരനിൽ നിന്ന് 1.19 കോടി രൂപ തട്ടിയ പ്രതി പിടിയിൽ

കാസർകോട്: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശി ഷംഷാദ് ചുരകുത്തിനെയാണ് ഹൈദരാബാദ് വിമാനത്താവളത്തിൽ കാസർകോട് സൈബർ പോലീസ് പിടികൂടിയത്. 2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയാണ് തട്ടിപ്പ് നടന്നത്. നീലേശ്വരം സ്വദേശിയായ ഡോക്ടറെ ഫോണിലൂടെയും വാട്സ്ആപ്പ് വീഡിയോ കോളിലൂടെയും ബന്ധപ്പെട്ട പ്രതികൾ തങ്ങൾ മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി. മണി ലോണ്ടറിങ് കേസിൽ ഡോക്ടർക്ക് പങ്കുണ്ടെന്നും ‘ഡിജിറ്റൽ […]
Read more

സർവത്ര വ്യാജൻ; തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്

കൊച്ചി: തിരുവോണം ബമ്പർ ലോട്ടറിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. സെപ്റ്റംബർ 26ന് നറുക്കെടുപ്പ് നടക്കാനിരിക്കുന്ന തിരുവോണം ബമ്പറിന്റെ പേരിൽ എഐ ഉപയോഗിച്ച് വ്യാജ ടിക്കറ്റുകൾ നിർമിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതര സംസ്ഥാനക്കാരാണ് തട്ടിപ്പിനിരയായവരിൽ കൂടുതലെന്നാണ് വിവരം. 500 രൂപ വിലയുള്ള തിരുവോണം ബമ്പർ ടിക്കറ്റ് 149 രൂപയ്ക്ക് ലഭിക്കുമെന്ന വാഗ്ദാനം നൽകിയാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ തട്ടിപ്പ് നടത്തുന്നത്. വ്യാജ ടിക്കറ്റുകളിൽ യഥാർഥ സമ്മാനത്തുകയായ 30 കോടിക്ക് പകരം 25 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് വാങ്ങിയതിന് […]
Read more

വ്യാജ സമ്മാനക്കത്തുകൾ വഴി പണം തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരിൽ വ്യാജ സമ്മാനക്കത്തുകൾ അയച്ച് പണം തട്ടുന്ന സംഘങ്ങൾ സജീവമാകുന്നു. രജിസ്റ്റർഡ് തപാൽ വഴിയാണ് പലർക്കും ആകർഷകമായ സ്ക്രാച്ച് കാർഡുകൾ ഉൾപ്പെടെയുള്ള കത്തുകൾ ലഭിക്കുന്നത്. സ്ക്രാച്ച് കാർഡ് ചുരണ്ടുമ്പോൾ വലിയ തുക സമ്മാനമായി ലഭിച്ചതായി കാണിക്കും. സമ്മാനത്തുക ലഭിക്കാൻ കത്തിൽ നൽകിയിരിക്കുന്ന ഹെൽപ്‌ലൈൻ നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടും. തുടർന്ന് കമ്പനി പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാർ ഇരകളുമായി സംസാരിക്കും. സമ്മാനത്തുക അക്കൗണ്ടിലേക്ക് നൽകുന്നതിന് മുമ്പ് പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്റേഷൻ […]
Read more

ഒന്നര വർഷത്തിനിടെ 141 മോർഫിങ് കേസുകൾ; ഞെട്ടിക്കുന്ന കണക്ക് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് മോർഫിങ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഒന്നര വർഷത്തിനിടെ സംസ്ഥാനത്ത് 141 മോർഫിങ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2026ൽ മാത്രം 65 കേസുകളിലായി 90 പ്രതികളുണ്ടെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. രജിസ്റ്റർ ചെയ്ത 141 എഫ്‌ഐആറുകളിൽ 39 കേസുകളിൽ പ്രായപൂർത്തിയാകാത്തവരാണ് ഇരകൾ. 13 വയസുമുതൽ 68 വയസുവരെയുള്ളവർ ഇരകളായ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരാതിക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികളിൽ ഏറെയും എന്നതും കേസുകളുടെ ഗൗരവം വർധിപ്പിക്കുന്നു. ടെലഗ്രാം, ഇൻസ്റ്റഗ്രാം, റെഡ്ഡിറ്റ്, വാട്‌സ്ആപ്പ് തുടങ്ങിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix