തിരുവനന്തപുരം: കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നാലെ ഹോംപേജിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. ‘ടീം ബ്ലാക്ക്ലീറ്റ്സ്’ ആണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന അവകാശവാദവും സൈറ്റിൽ ഹാക്കർമാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ വെബ്സൈറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചു. സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്നും ആക്രമണത്തിന്റെ മറ്റ് വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്. വെബ്സൈറ്റിന്റെ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.


