Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CyberCrime

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; തൊപ്പിയുടെ കൂട്ടാളി മമ്മു പിടിയിൽ

കൊച്ചി: യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്റെ കൂട്ടാളി മമ്മു പൊലീസ് പിടിയിൽ. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൊപ്പിയുമായി അകന്നതിന് പിന്നാലെ നടത്തിയ ലൈവ് സ്ട്രീമിങ്ങിനിടെയാണ് മമ്മു മോശം പരാമർശങ്ങൾ നടത്തിയതെന്നാണ് പരാതി. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ നിഹാദും പ്രതിപ്പട്ടികയിലുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പരാമർശങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് തുടർനടപടി സ്വീകരിച്ചത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Read more

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസ്; തൊപ്പി ഒളിവില്‍

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ പൊലീസ് നീക്കം. നിഹാദ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളുടെ പാസ്‌പോർട്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മറുപടി നൽകിയതിന് പിന്നാലെയാണ് നിഹാദ് ഒളിവിൽ പോയത്. ഇയാൾ ജില്ല വിട്ടതായും സംശയിക്കുന്നുണ്ട്. മൊഴിയെടുക്കുന്നതിനായി നോട്ടീസ് നൽകിയിരുന്നെങ്കിലും നിഹാദിന്റെ സുഹൃത്തുക്കളും ഹാജരായിട്ടില്ല. നിഹാദിന്റെ യൂട്യൂബ് ചാനൽ […]
Read more

വി എം സുധീരനെതിരെ ഫേസ്ബുക്ക് വഴി വ്യാജപ്രചാരണം; സൈബർ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്ന കോൺഗ്രസ് നേതാവ് വി എം സുധീരന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. മുഹമ്മദ് ഖലീൽ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 336(3) വകുപ്പുകൾക്കും ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000ലെ 66(സി), 120(ഒ) വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയെക്കുറിച്ച് താൻ പറയാത്ത അഭിപ്രായങ്ങൾ തന്റെ പേരിൽ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix