Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സുഹൃത്തുക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

നിഹാദിന്റെ പാസ്‌പോർട്ട് വിവരങ്ങൾ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് അറിയിച്ച നിഹാദ് പിന്നീട് ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്.

പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാദിന്റെ യൂട്യൂബ് ചാനലും നീക്കം ചെയ്തു. ആലുവ റൂറൽ സൈബർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഗുരുതര കുറ്റകൃത്യങ്ങളാണ് ആരോപണങ്ങളെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് എറണാകുളം സെഷൻസ് കോടതിയെ അറിയിച്ചു.

നിഹാദിനും എംആർസെഡ് ഗ്യാങിലെ സുഹൃത്തുക്കൾക്കും എതിരെ ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, ലൈംഗിക ചൂഷണം, പോക്സോ കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

അതേസമയം, നിഹാദിന്റെ മുൻ സുഹൃത്തുക്കളായ മുഹമ്മദ് (മമ്മു), ഷമീർ എന്നിവർ നിഹാദിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ലഹരിമരുന്ന് ഉപയോഗം, പ്രായപൂർത്തിയാകാത്തവരെ ചൂഷണം ചെയ്തത് തുടങ്ങിയ ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചത്.

ഇതിനിടെ, യൂട്യൂബ് ലൈവ് പരിപാടിക്കിടെ സ്ത്രീയെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്ന പരാതിയിൽ മുഹമ്മദ് എന്ന മമ്മുവിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ തൊപ്പി, ഷമീർ എന്നിവരടക്കം നാല് പേർക്കെതിരെയും കേസുണ്ട്. തൊപ്പിക്കും മമ്മുവിനുമെതിരെ സമാനമായ മറ്റൊരു പരാതിയും ലഭിച്ചതിനെ തുടർന്ന് ആലുവ പൊലീസും അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix