Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രധാനമന്ത്രിയുടെ പേരിൽ ലോൺ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വർക്കലയിൽ അമ്മയ്ക്കും മകൾക്കും നഷ്ടമായത് ഒരു കോടി രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പേരിലുള്ള വായ്പാ പദ്ധതി വഴി ഒരു കോടി രൂപയുടെ ലോൺ അനുവദിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് വർക്കലയിൽ അമ്മയെയും മകളെയും കബളിപ്പിച്ച് വൻ തട്ടിപ്പ്. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്കെതിരെ അയിരൂർ പൊലീസ് കേസെടുത്തു. ചെമ്മരുതി സ്വദേശിനി ജയശ്രീ, കൊല്ലം സ്വദേശികളായ അനീഷ, രമ്യ, താഹ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

കേന്ദ്രസർക്കാരിന്റെ സ്വയംതൊഴിൽ സംരംഭകത്വ വായ്പാ സബ്‌സിഡി പദ്ധതിയിലൂടെ ഒരു കോടി രൂപ വായ്പ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടിയെടുത്തത്. 2025 മാർച്ച് മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി.

പ്രതികളിൽ ഒരാൾ പദ്ധതിയുടെ സി.ഇ.ഒ ആണെന്നും മറ്റുള്ളവർ ഉദ്യോഗസ്ഥരാണെന്നും വിശ്വസിപ്പിച്ചാണ് അമ്മയെയും മകളെയും സമീപിച്ചത്. വായ്പ അനുവദിക്കുന്നതിനുള്ള പ്രോസസിങ് ഫീസ് എന്ന പേരിൽ വിവിധ ഘട്ടങ്ങളിലായി ഇവരിൽനിന്ന് ഏകദേശം ഒരു കോടി രൂപയോളം ഈടാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.

പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയും ഗൂഗിൾ പേ മുഖേനയുമാണ് പണം കൈമാറിയത്. വായ്പ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായെന്ന് ആരോപിച്ച് അമ്മയും മകളും പൊലീസിനെ സമീപിച്ചത്. തുടർന്ന് അയിരൂർ പൊലീസ് കേസെടുക്കുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix