Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മണ്ഡല പുനർനിർണയ ബില്ലുകൾ പാർലമെന്റിൽ; വിദേശത്തുള്ള എംപിമാരോട് തിരിച്ചെത്താൻ ഇന്ത്യാ സഖ്യത്തിന്റെ നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മണ്ഡല പുനർനിർണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട ബില്ലുകൾ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ വിദേശത്തുള്ള എംപിമാരോട് അടിയന്തരമായി തിരിച്ചെത്താൻ ഇന്ത്യാ സഖ്യ നേതൃത്വം നിർദേശം നൽകി. നാളെ രാവിലെ 10 മണിയോടെ എല്ലാ എംപിമാരും ഡൽഹിയിൽ എത്തണമെന്നാണ് നിർദേശം. നിലവിൽ യുഎഇയിലുള്ള കെ. സുധാകരനോടും തിരിച്ചെത്താൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചികിത്സയുമായി ബന്ധപ്പെട്ട യാത്ര റദ്ദാക്കി അദ്ദേഹം മടങ്ങിയെത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം, ബില്ലുമായി ബന്ധപ്പെട്ട് ഡിഎംകെ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ നിലപാട് മാറ്റണമെന്ന ഇന്ത്യാ സഖ്യത്തിന്റെ അഭ്യർത്ഥന ഡിഎംകെ തള്ളിയതായാണ് സൂചന. ശരദ് പവാർ വിഭാഗം ഇന്ത്യാ സഖ്യ യോഗത്തിൽ ബില്ലിനെ പിന്തുണയ്ക്കുമെന്ന് അറിയിക്കുമെന്നാണ് വിവരം.

മൂന്ന് ബില്ലുകൾ പാർലമെന്റിൽ

പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്.

  • അതിർത്തി പുനർനിർണയ വ്യവസ്ഥകളുള്ള ഭരണഘടനാ ഭേദഗതി ബിൽ.
  • മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരിക്കാനുള്ള ബിൽ.
  • കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ബിൽ.

15 വർഷത്തേക്കാണ് വനിതാ സംവരണം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ലോക്‌സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി നിജപ്പെടുത്താനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.

പ്രാതിനിധ്യ അനുപാതം 2051 വരെ നിലനിർത്തുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് ആനുപാതികമായി കൂടുതൽ സീറ്റുകൾ ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നാണ് സർക്കാർ വിശദീകരണം.

ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ 50 ശതമാനം സീറ്റ് വർധന ബാധകമാകില്ല. എന്നാൽ നാഗാലാൻഡ്, മിസോറം തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിൽ ഈ മാറ്റം ബാധകമാകും.

അതേസമയം, രാജ്യസഭയിലെ സീറ്റ് മാറ്റങ്ങളെക്കുറിച്ചും കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളിലെ പ്രതിനിധ്യത്തെക്കുറിച്ചും ബില്ലിൽ വ്യക്തതയില്ലെന്ന വിമർശനമുണ്ട്.

ബില്ലിന്മേലുള്ള ചർച്ച ഇരുസഭകളിലും 12 മണിക്കൂർ വരെ നീളാൻ സാധ്യതയുണ്ട്. വോട്ടെടുപ്പിനായി അഞ്ച് മണിക്കൂർ വരെ മാറ്റിവയ്ക്കാനും ആലോചനയുണ്ട്. ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ അഭിപ്രായവും കേന്ദ്രം തേടും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix