മണ്ഡല പുനർനിർണയ ബില്ലുകൾ പാർലമെന്റിൽ; വിദേശത്തുള്ള എംപിമാരോട് തിരിച്ചെത്താൻ ഇന്ത്യാ സഖ്യത്തിന്റെ നിർദേശം
ന്യൂഡൽഹി: മണ്ഡല പുനർനിർണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട ബില്ലുകൾ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ വിദേശത്തുള്ള എംപിമാരോട് അടിയന്തരമായി തിരിച്ചെത്താൻ ഇന്ത്യാ സഖ്യ നേതൃത്വം നിർദേശം നൽകി. നാളെ രാവിലെ 10 മണിയോടെ എല്ലാ എംപിമാരും ഡൽഹിയിൽ എത്തണമെന്നാണ് നിർദേശം. നിലവിൽ യുഎഇയിലുള്ള കെ. സുധാകരനോടും തിരിച്ചെത്താൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചികിത്സയുമായി ബന്ധപ്പെട്ട യാത്ര റദ്ദാക്കി അദ്ദേഹം മടങ്ങിയെത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, ബില്ലുമായി ബന്ധപ്പെട്ട് ഡിഎംകെ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ നിലപാട് മാറ്റണമെന്ന […]
Read more