Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CyberCrime

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്

തിരുവനന്തപുരം: നഗരത്തിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാരെ ലക്ഷ്യമിട്ട് വ്യാജ എസ്എംഎസ് മുഖേന സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. ഓൺലൈൻ ആപ്പ് വഴി യാത്ര ബുക്ക് ചെയ്തതിന് പിന്നാലെ യാത്രക്കാരനെന്ന വ്യാജേന ഡ്രൈവറെ ഫോണിലൂടെയോ വാട്സാപ്പിലൂടെയോ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. യാത്രക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചെങ്കിലും തുക മാറിപ്പോയെന്ന് പറഞ്ഞ് ഡ്രൈവറെ സമീപിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. തുടർന്ന് ബാങ്കിൽ നിന്ന് പണം നഷ്ടമായെന്ന തരത്തിലുള്ള വ്യാജ എസ്എംഎസ് ഡ്രൈവറുടെ ഫോണിലേക്ക് അയയ്ക്കും. മറ്റൊരാൾ പണം അയച്ചെന്നും യാത്രക്കൂലിയേക്കാൾ അധികം തുക […]
Read more

മലപ്പുറം മോർഫിങ് കേസ്; ജാമ്യം ലഭിച്ച പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

മലപ്പുറം: മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബു (26) ആണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ വെച്ചായിരുന്നു സംഭവം. പരിക്കേറ്റ സുബിൻ ബാബുവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മോർഫിങ് കേസിൽ സുബിൻ ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ മലപ്പുറത്തെ ലോഡ്ജിൽ താമസിക്കുകയായിരുന്നു. മലപ്പുറത്തെ വിവിധ കോളേജുകളിലെ വിദ്യാർഥിനികളുടെ […]
Read more

മലപ്പുറം മോർഫിം​ഗ് കേസ്; തിരുവനന്തപുരം സ്വദേശി പിടിയിൽ

തിരുവനന്തപുരം: മലപ്പുറത്തെ മോർഫിങ് കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം തിരുമല ഓടങ്കുഴി സ്വദേശി സുബിൻ ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് എത്തിയാണ് സുബിൻ ബാബുവിനെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് വിവിധ സർവീസ് പ്രൊവൈഡർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ മെറ്റയുമായും പൊലീസ് ബന്ധപ്പെട്ട് വിശദാംശങ്ങൾ ശേഖരിച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുബിൻ ബാബുവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

കടവന്ത്രയിലും മോർഫിംഗ്; ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രചരിച്ചതായി പരാതി

കൊച്ചി: എറണാകുളം കടവന്ത്രയിൽ മോർഫിംഗ് സംബന്ധിച്ച് യുവതിയുടെ പരാതി. ജോലിക്കായി നഗരത്തിൽ സ്ഥിരതാമസമാക്കിയ മൂവാറ്റുപുഴ സ്വദേശിനിയാണ് കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും ബന്ധുവിന്റെ കൈവശമുണ്ടായിരുന്ന ചിത്രങ്ങളും മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് കടവന്ത്ര പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Read more

തൃക്കാക്കര മോർഫിങ് കേസ്; ബന്ധുക്കളുടെ ചിത്രങ്ങളും മോർഫ് ചെയ്തു; കൈമാറാന്‍ രഹസ്യഗ്രൂപ്പ്

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിങ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ശ്രീഹരി ബന്ധുക്കളുടേതടക്കമുള്ള ചിത്രങ്ങൾ മോർഫ് ചെയ്തിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. ചിത്രങ്ങൾ കൈമാറുന്നതിനായി നാലോ അഞ്ചോ പേർ മാത്രമുള്ള രഹസ്യ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ചിത്രങ്ങൾ മോർഫ് ചെയ്യാൻ ഏത് ആപ്പാണ് ഉപയോഗിച്ചതെന്ന് പരിശോധിച്ചുവരികയാണ്. കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേർ അന്വേഷണപരിധിയിൽ വരുമെന്നും കമ്മീഷണർ വ്യക്തമാക്കി. സംഭവത്തിൽ പ്രത്യേക അന്വേഷണ […]
Read more

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസ്; അന്വേഷണത്തിന് SIT, സംഘത്തില്‍ സൈബര്‍ പൊലീസും

കൊച്ചി: എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിലെ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തൃക്കാക്കര സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തിന് രൂപം നൽകിയിരിക്കുന്നത്. സൈബർ പൊലീസ് ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചത്. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും. […]
Read more

ഓപറേഷന്‍ സൈ ഹണ്ട്; മലപ്പുറത്ത് 194 കേസുകൾ രജിസ്റ്റര്‍ ചെയ്തു; 94 പേരെ അറസ്റ്റ് ചെയ്തു

മലപ്പുറം: സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് നടത്തുന്ന സൈ ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ 194 കേസുകൾ രജിസ്റ്റർ ചെയ്തു. കേസുകളിൽ 94 പേരെ അറസ്റ്റ് ചെയ്തു. പൊലീസ് 750 റെയ്ഡുകളും നടത്തി. റെയ്ഡുകളിൽ 171 ഉപകരണങ്ങളും 320 രേഖകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ചെക്കുകൾ വഴിയും എ.ടി.എം വഴിയും പിൻവലിച്ചവരെയും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ വാങ്ങിയവരെയുമാണ് പ്രധാനമായും അറസ്റ്റ് ചെയ്തത്. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ […]
Read more

ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; പൊലീസ് കേസെടുത്തു

പത്തനംതിട്ട: ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ വഴി പണം തട്ടിയെന്ന പരാതിയിൽ ആറന്മുള പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ചാണ് ആളുകളിൽ നിന്ന് പണം വാങ്ങിയതെന്നാണ് പരാതി. പല ജില്ലകളിൽ നിന്നുള്ളവർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. 5,000 മുതൽ 10,000 രൂപ വരെയാണ് പലരിൽനിന്നായി തട്ടിയെടുത്തതെന്നാണ് പരാതി. കൊല്ലം സ്വദേശികൾ ഉൾപ്പെടെയുള്ള സംഘം ഇന്ന് ക്ഷേത്രത്തിലെത്തിയതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ദേവസ്വം ബോർഡ് ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തുന്ന വിപിൻ ദാസ് എന്നയാൾ സമൂഹമാധ്യമങ്ങളിലൂടെ വള്ളസദ്യയുടെ പരസ്യം […]
Read more

വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു

പത്തനംതിട്ട: ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി പരാതി. പ്രത്യേക പാസ് നൽകാമെന്ന് പറഞ്ഞ് 3,000 മുതൽ 5,000 രൂപ വരെ ഓൺലൈനായി വാങ്ങിയ ശേഷം സദ്യ നൽകാതെ കബളിപ്പിക്കുകയാണെന്നാണ് പരാതി. ദേവസ്വം ജീവനക്കാരാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാർ പറയുന്നു. പണം നൽകിയ ശേഷം സദ്യയ്ക്കായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി പലരും തിരിച്ചറിഞ്ഞത്. ഒരു കുടുംബം സദ്യയ്ക്കായി എപ്പോൾ എത്തണമെന്ന് തട്ടിപ്പ് സംഘത്തോട് രണ്ട് ദിവസമായി അന്വേഷിച്ചെങ്കിലും ഓരോ തവണയും വ്യത്യസ്ത മറുപടിയാണ് ലഭിച്ചത്. സംശയം […]
Read more

സൈബർ തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് സ്വർണക്കട്ടികൾ വാങ്ങി തട്ടിപ്പ്; യുവാവ് പിടിയിൽ

കൊച്ചി: ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. മലപ്പുറം മഞ്ചേരി വയപ്പറപ്പടി സ്വദേശി മുഹമ്മദ് ജിഹാദ് (24) ആണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. ഇടപ്പള്ളി ടോൾ ജംഗ്ഷനിലെ സ്വർണ വ്യാപാര സ്ഥാപനത്തിൽ നിന്ന് 400 ഗ്രാം സ്വർണവും 90 ഗ്രാം വെള്ളിയും വാങ്ങി 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലാണ് അറസ്റ്റ്. കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix