Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോവളം സ്പാ പീഡനക്കേസ്; 16കാരിയെ പീഡിപ്പിച്ച മറ്റൊരു ഇടപാടുകാരൻ കൂടി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലും ഹോട്ടലിലും വെച്ച് പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തിരുനെൽവേലി സ്വദേശിയായ വീരപാണ്ഡ്യനെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പിടികൂടിയത്.

ആന്ധ്രാ സ്വദേശിയായ 16കാരിയെ ഇയാൾ അഞ്ച് തവണ പീഡിപ്പിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിൽ മൂന്ന് തവണ സജിത്തിന്റെ ഉടമസ്ഥതയിലുള്ള സ്പായിൽ വെച്ചും പിന്നീട് കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചുമാണ് പീഡനം നടന്നത്.

രാത്രികാലങ്ങളിലാണ് പെൺകുട്ടിയെ ഹോട്ടലിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിനായി സ്പാ ഉടമയായ സജിത്തിന് 30,000 രൂപ നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിൽ എത്തിച്ച ശേഷം ഇടപാടുകാരിൽ നിന്ന് ഒരു ദിവസത്തേക്ക് 30,000 മുതൽ 40,000 രൂപ വരെ ഈടാക്കിയിരുന്നതായും കണ്ടെത്തി.

തിരുനെൽവേലിയിലെ കച്ചവടക്കാർക്ക് പലിശയ്ക്ക് പണം നൽകുന്നയാളാണ് അറസ്റ്റിലായ വീരപാണ്ഡ്യൻ. സ്വന്തം നാട്ടിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേസിൽ കൂടുതൽ ഇടപാടുകാരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പ്രത്യേക സംഘം. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയ്ക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

ഇതുവരെ കേസിൽ 14 പേരാണ് അറസ്റ്റിലായത്. ഇതിൽ ആറ് പേർ ഇടപാടുകാരാണ്. സ്പാ ഉടമകൾ, അവരുടെ ബിനാമികൾ, പെൺകുട്ടിയെ ആന്ധ്രയിൽ നിന്ന് കേരളത്തിലെത്തിച്ച ഇളയമ്മ, ഇടനിലക്കാരി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. വരും ദിവസങ്ങളിൽ കൂടുതൽ ഇടപാടുകാർ അറസ്റ്റിലാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന സൂചന.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix