Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaPSC

പിഎസ്‌സി നിയമന ക്രമക്കേട്; വിശദീകരണം ഗവർണർ തേടി

തിരുവനന്തപുരം: പിഎസ്‌സി നിയമനത്തിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെട്ടു. പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ വിളിച്ചുവരുത്തി ഗവർണർ വിശദീകരണം തേടി. വെള്ളിയാഴ്ച വൈകീട്ട് ലോക്ഭവനിലെത്തിയ പിഎസ്‌സി സെക്രട്ടറിയോട് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ചാണ് ഗവർണർ ചോദിച്ചത്. ആഭ്യന്തര അന്വേഷണം നടത്തിയതും സ്വീകരിച്ച നടപടികളും സെക്രട്ടറി വിശദീകരിച്ചു. ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണവുമായി പിഎസ്‌സി പൂർണമായി സഹകരിക്കുന്നുണ്ടെന്നും സെക്രട്ടറി അറിയിച്ചു. പരീക്ഷകളും നിയമനങ്ങളും സംബന്ധിച്ച പരാതികളിൽ പിഎസ്‌സി ആഭ്യന്തര വിജിലൻസ് […]
Read more

മത്സ്യഫെഡിൽ ഒഴിവുകൾ പിഎസ്.സിക്ക്‌ വിടുന്നില്ലന്ന് ഉദ്യോഗാർഥികളുടെ ആരോപണം

തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടിക നിലവിലുണ്ടായിട്ടും മത്സ്യഫെഡിൽ അക്കൗണ്ടന്റ് തസ്തികയിൽ പിൻവാതിൽ നിയമനം നടക്കുന്നതായി ഉദ്യോഗാർഥികളുടെ ആരോപണം. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതിനെതിരെ ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. സ്പെഷ്യൽ റൂൾ പ്രകാരം അക്കൗണ്ടന്റ് തസ്തികയിൽ പി.എസ്.സി വഴിയുള്ള നേരിട്ടുള്ള നിയമനവും അസിസ്റ്റന്റ് ഗ്രേഡ്-ഒന്ന് തസ്തികയിൽനിന്നുള്ള സ്ഥാനക്കയറ്റവും വഴിയാണ് നിയമനം നടത്തേണ്ടത്. ആകെയുള്ള ഒഴിവുകളിൽ 1:1 അനുപാതത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാൽ അസിസ്റ്റന്റ് ഗ്രേഡ്-ഒന്ന് തസ്തികയിൽ 2020 ഓഗസ്റ്റ് 27ന് ശേഷം സ്ഥിരം ജീവനക്കാരാരും ജോലി ചെയ്യുന്നില്ലെന്ന് ഉദ്യോഗാർഥികൾ […]
Read more

മന്ത്രിയുമായുള്ള ചർച്ച വിജയം; LPST റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയം. 37 ദിവസം നീണ്ടുനിന്ന സമരം എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അവസാനിപ്പിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രണ്ട് മാസത്തെ സമയം വേണമെന്ന മന്ത്രിയുടെ ആവശ്യം ഉദ്യോഗാർഥികൾ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. രണ്ട് മാസത്തിനുള്ളിൽ വിഷയത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സമരസമിതി അറിയിച്ചു. ചർച്ചയ്ക്ക് പിന്നാലെ മന്ത്രി ഷംസുദ്ദീൻ സമര നേതാവ് വളർമതിക്ക് വെള്ളം നൽകിയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. […]
Read more

പിഎസ് സി പരീക്ഷ തട്ടിപ്പ്; രേഖകള്‍ നല്‍കണമെന്ന ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയില്‍

കൊച്ചി: ആസൂത്രണ ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളും ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കാനാകില്ലെന്നാണ് പിഎസ്‌സിയുടെ നിലപാട്. ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനമാകുമെന്ന് പിഎസ്‌സി ഹര്‍ജിയില്‍ പറയുന്നു. ഇത്തരം വ്യക്തിപരമായ രേഖകള്‍ നല്‍കുന്നത് കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പിഎസ്‌സി ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തില്‍ […]
Read more

പരീക്ഷാ ക്രമക്കേട്; ‘പല പരാതികളും അടിസ്ഥാന രഹിതം’; വിമര്‍ശിച്ച് പിഎസ്‌സി

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി പി.എസ്.സി രംഗത്തെത്തി. സ്ഥാപനത്തിന്റെ യശസ്സ് തകർക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്നും പുറത്തുവരുന്ന പല പരാതികൾക്കും അടിസ്ഥാനമില്ലെന്നും പിഎസ്.സി ആരോപിച്ചു. പരാതിക്കാരെയും മാധ്യമങ്ങളെയും വിമർശിച്ച പി.എസ്.സി, പരീക്ഷാ നടപടികൾ സുതാര്യമായ രീതിയിലാണ് നടക്കുന്നതെന്ന് വ്യക്തമാക്കി. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും പി.എസ്.സി ആവശ്യപ്പെട്ടു.
Read more

പരീക്ഷാ ക്രമക്കേട്; എസ്‌ഐടി അന്വേഷണത്തോട് സഹകരിക്കാതെ PSC

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണവുമായി പൂർണമായി സഹകരിക്കാതെ പി.എസ്.സി. പരീക്ഷാ വിഭാഗത്തിലെ പ്രധാന കമ്പ്യൂട്ടർ അന്വേഷണ സംഘത്തിന് കൈമാറാനാകില്ലെന്നാണ് പി.എസ്.സിയുടെ നിലപാട്. കേസിലെ പ്രധാന തെളിവായ കമ്പ്യൂട്ടർ പരിശോധനയ്ക്കായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കത്ത് നൽകിയിരുന്നു. എന്നാൽ പരീക്ഷാ നടപടികൾ നിയന്ത്രിക്കാൻ ഈ കമ്പ്യൂട്ടർ അനിവാര്യമാണെന്നാണ് പി.എസ്.സി വിശദീകരിക്കുന്നത്. വിഷയത്തിൽ എസ്‌ഐടി നിയമോപദേശം തേടിയിരിക്കുകയാണ്. ഇതിനിടെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം 100 കടന്നു. ലഭിച്ച എല്ലാ പരാതികളിലും എസ്‌ഐടി […]
Read more

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്; പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാത്തതിൽ പിഎസ്‌സിക്ക് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ രൂക്ഷ വിമർശനം. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖ മാർക്ക് വിവരങ്ങളും നൽകാത്തത് തീർത്തും നിരുത്തരവാദപരമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. വിവരങ്ങൾ കൈമാറണമെന്ന മുൻ ഉത്തരവ് ഉദ്യോഗസ്ഥൻ മനപ്പൂർവ്വം നടപ്പാക്കാതെ അട്ടിമറിക്കുകയാണെന്നും, ഇത് വിവരാവകാശ നിയമത്തോടുള്ള വെല്ലുവിളിയാണെന്നും വിവരാവകാശ കമ്മീഷൻ കുറ്റപ്പെടുത്തി. സംഭവത്തിൽ ഇൻഫർമേഷൻ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ കമ്മീഷൻ, പി.എസ്.സിക്ക് നോട്ടീസും അയച്ചു. ഉദ്യോഗസ്ഥന്റെ ഭാഗത്തുണ്ടായ […]
Read more

പിഎസ്‌സി പരീക്ഷാതട്ടിപ്പ്; രണ്ട് പേര്‍ കുറ്റക്കാര്‍, കൊല്ലം സ്വദേശിനിക്ക് മൂന്ന് വര്‍ഷം തടവ്

കൊല്ലം: കോട്ടയത്ത് നടന്ന പി.എസ്.സി യു.പി. സ്‌കൂൾ അധ്യാപക പരീക്ഷയിൽ വ്യാജ ഹാൾടിക്കറ്റ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയ കേസിൽ രണ്ട് പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. കൊല്ലം മയ്യനാട് സ്വദേശികളായ സുനിൽ ദാസ്, ഷമീമ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. ഷമീമയ്ക്ക് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് വർഷം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിലെ രണ്ടാം പ്രതിയായ സുനിൽ ദാസ് കോടതിയിൽ ഹാജരാകാത്തതിനാൽ ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഉടന്‍

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാനും എസ്‌ഐടി തീരുമാനിച്ചു. കൂടാതെ, പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതുവരെ 90-ലധികം പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചത്. […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: കേസ് എടുത്ത് എസ്‌ഐടി; പിഎസ്‌സി ഉദ്യോഗസ്ഥർ പ്രതികൾ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്‌ഐടി കേസ് രജിസ്റ്റർ ചെയ്തു. പ്രാഥമിക പരിശോധനകളും വിശദമായ അന്വേഷണവും നടത്തിയ ശേഷമാണ് എസ്‌ഐടി ഔദ്യോഗികമായി കേസെടുത്തത്. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് കേസിന്റെ ആധാരം. പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ എഫ്‌ഐആറിൽ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പേരുകൾ വ്യക്തമായി പരാമർശിച്ചിട്ടില്ല. പരീക്ഷാ നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. കേസിന്റെ ഭാഗമായി കൂടുതൽ രേഖകളും തെളിവുകളും ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix