തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിൽ മുൻ ഉദ്യോഗസ്ഥൻ പി. സതീഷ് അറസ്റ്റിൽ. ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്.
പിഎസ്സി പരീക്ഷാ വിഭാഗത്തിന്റെ ചുമതല സതീഷിനായിരുന്നു. വിവാദമായ പരീക്ഷയുടെ മൂല്യനിർണയ ചുമതലയും ഇയാൾക്കായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ സതീഷിനെ പ്രതി ചേർത്തത്. കഴിഞ്ഞ വർഷം സതീഷ് സർവീസിൽ നിന്ന് വിരമിച്ചിരുന്നു. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



