Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaPSC

പിഎസ്‌സി ചെയർമാനെ നീക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി രാജേന്ദ്ര അർലേക്കർ

തിരുവനന്തപുരം: കേരള പിഎസ്‌സി ചെയർമാനെ സ്ഥാനത്തുനിന്ന് നീക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ രാജേന്ദ്ര അർലേക്കർ. ഗവർണർ സ്ഥാനത്തുനിന്ന് മാറുന്നതിന് ഒരാഴ്ച മുമ്പാണ് ഈ നടപടിയെന്നാണ് റിപ്പോർട്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നും റിപ്പോർട്ടിൽ പറയുന്നു. പിഎസ്‌സി ചെയർമാൻ ഉൾപ്പെടെ ആകെ 16 അംഗങ്ങളെ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് ശുപാർശയിലെ ആവശ്യമെന്നാണ് വിവരം. ചെയർമാനെതിരേ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഗവർണർ നടപടിയിലേക്ക് കടന്നത്.
Read more

കോഴിക്കോട് കലക്ടറേറ്റിൽ തസ്തികമാറ്റ വിവാദം; ചട്ടങ്ങൾ മറികടന്നെന്ന് ആരോപണം

കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ ജീവനക്കാർക്ക് തസ്തികമാറ്റം നൽകിയതുമായി ബന്ധപ്പെട്ട് വിവാദം. അഞ്ച് വർഷത്തെ സേവനകാലാവധി പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കാതെയാണ് കൂടുതൽ ജീവനക്കാർക്ക് തസ്തികമാറ്റം നൽകിയതെന്നാണ് ആരോപണം. സ്പെഷ്യൽ റൂളിൽ അഞ്ച് വർഷത്തെ സേവനകാലാവധി നിർബന്ധമാണെന്ന് പറയുന്നില്ലെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരണം. മുൻപും സമാനമായ രീതിയിൽ ജീവനക്കാർക്ക് തസ്തികമാറ്റം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, മാനദണ്ഡങ്ങൾ പാലിക്കാതെ തസ്തികമാറ്റം നൽകിയ അഞ്ച് ജീവനക്കാരുടെ ഉത്തരവ് കഴിഞ്ഞ ദിവസം സർക്കാർ റദ്ദാക്കിയിരുന്നു. ഇതോടെ ഇവരെ നേരത്തേ ജോലി ചെയ്തിരുന്ന […]
Read more

ആസൂത്രണ ബോർഡ് പരീക്ഷാ വിവാദം; ശ്യാം കൃഷ്ണന് നിയമന ശുപാർശ അയക്കും

തിരുവനന്തപുരം: കേരള ആസൂത്രണ ബോർഡ് പരീക്ഷാ വിവാദത്തിൽ പുതുക്കിയ റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണന് നിയമന ശുപാർശ അയക്കാൻ പിഎസ്.സി ഒരുങ്ങുന്നു. നേരത്തെ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച അരുൺ ജെ. പ്രതാപിനെ സർവീസിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകാനും തീരുമാനമുണ്ട്. ഇതുസംബന്ധിച്ച് ഇന്ന് പിഎസ്.സി യോഗം ചേരും. ആദ്യ റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു ശ്യാം കൃഷ്ണൻ. എന്നാൽ പുനർമൂല്യനിർണയത്തിന് ശേഷം പ്രസിദ്ധീകരിച്ച പുതിയ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. നേരത്തെ […]
Read more

പിഎസ്‌സിക്കെതിരെ ക്രൈംബ്രാഞ്ച്; ഉത്തരങ്ങൾ മൂല്യനിർണയം നടത്താത്തത് ബോധപൂർവമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്രൈംബ്രാഞ്ച്. പരീക്ഷയിൽ പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ക്ലറിക്കൽ വീഴ്ചയല്ലെന്നും ബോധപൂർവമായ നടപടിയാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി കോടതിയെ സമീപിച്ചതിലും ദുരൂഹതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പിഎസ്‌സി ചെയർമാനും അംഗങ്ങളും ഉൾപ്പെടെയുള്ള പ്രതികളെ സംരക്ഷിക്കാനാണ് നീക്കമെന്ന ആരോപണവും ക്രൈംബ്രാഞ്ച് ഉന്നയിച്ചിട്ടുണ്ട്. ആസൂത്രണ ബോർഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അരുൺ ജെ. പ്രതാപൻ പത്ത് ചോദ്യങ്ങൾക്ക് അപൂർണമായ […]
Read more

പി.എസ്.സി രാഷ്ട്രീയവൽക്കരിക്കപ്പെടുമ്പോൾ നീതി നിഷേധിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ

കേരളത്തിന്റെ അഭിമാന സർവീസ് എന്ന് ഭരണാധികാരികൾ വിശേഷിപ്പിച്ച കെ.എ.എസ് പരീക്ഷയുടെ നടത്തിപ്പിലും പി.എസ്.സി ക്രമക്കേട് കാട്ടിയെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്. കെ.എ.എസിന് പുറമേ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പരീക്ഷകളിൽ തട്ടിപ്പ് നടന്നതായാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ. ഈ നിയമനക്രമക്കേടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണവുമായി പി.എസ്.സി. ചെയർമാനും അംഗങ്ങളും സഹകരിക്കാത്തത് അംഗീകരിക്കാനാകില്ല. ഹൈക്കോടതിതന്നെ ഇക്കാര്യത്തിൽ ആച്ചര്യപെട്ടിരിക്കുകയാണ്. ‘‘വസ്തുത അറിയാവുന്നവർ എന്ന നിലയിലല്ലേ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്. പ്രതിയെന്ന നിലയിൽ അല്ലല്ലോ. ഇക്കാര്യത്തിൽ നിങ്ങൾക്ക് ധാർമികവും നിയമപരവും ഭരണഘടനാപരവുമായ […]
Read more

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്‌സി

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദമായ പിഎസ്‌സി പരീക്ഷയിൽ പുനർമൂല്യനിർണയത്തിലൂടെ ഒന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്‌സി തീരുമാനിച്ചു. നേരത്തെ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച അരുൺ ജെ. പ്രതാപിന്റെ നിയമന ശുപാർശ റദ്ദാക്കാനും പിഎസ്‌സി നടപടി സ്വീകരിക്കും. ഇക്കാര്യം ഹൈക്കോടതിയെയും അറിയിക്കും. വിവാദമായ പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പിഎസ്‌സി ഇന്നലെ രാത്രിയാണ് പുറത്തുവിട്ടത്. പഴയ പട്ടികയിൽ മൂന്നാം റാങ്കുകാരനായിരുന്ന ശ്യാം കൃഷ്ണൻ പുനർമൂല്യനിർണയത്തിന് ശേഷം ഒന്നാം റാങ്കിലെത്തി. നേരത്തെ ഒന്നാം […]
Read more

LPST റാങ്ക് ഹോൾഡേഴ്സ് സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച പരാജയം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന സമരം തുടരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനുമായി സമരസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരാൻ തീരുമാനിച്ചത്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക, പുതിയ വിജ്ഞാപനം വൈകിപ്പിക്കുക, അധ്യാപക-വിദ്യാർഥി അനുപാതത്തിൽ മാറ്റം വരുത്തുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവച്ചത്. എന്നാൽ അധ്യാപക-വിദ്യാർഥി അനുപാതം സംബന്ധിച്ച ആവശ്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് സമരസമിതി നേതാക്കളുടെ ആരോപണം. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുന്നത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് […]
Read more

സ്ഥലം ക്രൈംബ്രാഞ്ച് തീരുമാനിക്കും; ഹാജരാകാൻ പിഎസ്‍സി അംഗങ്ങള്‍ക്ക് വീണ്ടും നോട്ടിസ്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ പി.എസ്.സി അംഗങ്ങൾ മൊഴിയെടുപ്പിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് എസ്‌ഐടി. നേരത്തേ നോട്ടിസ് നൽകിയ നാല് പി.എസ്.സി അംഗങ്ങൾക്കും സെക്രട്ടറി‍ക്കും ക്രൈംബ്രാഞ്ച് എസ്.പി സക്കറിയ മാത്യു കത്ത് നൽകി. ഔദ്യോഗിക തിരക്കുകൾക്ക് ശേഷം മൊഴിയെടുപ്പിന് ഹാജരാകാൻ കഴിയുന്ന സമയം അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൊഴിയെടുക്കേണ്ട സ്ഥലം ക്രൈംബ്രാഞ്ച് തീരുമാനിക്കും. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് എത്താൻ കഴിയില്ലെന്ന് പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പി.എസ്.സി സെക്രട്ടറിയും അംഗങ്ങളും […]
Read more

PSC പരീക്ഷാ ക്രമക്കേട്; അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകും

കൊച്ചി: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി പിഎസ്‌സി അംഗങ്ങൾക്ക് എസ്‌ഐടി ഇന്ന് വീണ്ടും നോട്ടീസ് നൽകും. പിഎസ്‌സി അംഗങ്ങൾക്ക് പ്രത്യേക നിയമപരിരക്ഷയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരായി ചോദ്യം ചെയ്യലിന് വിധേയരാകാനാണ് നിർദേശം. ആദ്യഘട്ടത്തിൽ നോട്ടീസ് നൽകിയ നാല് പിഎസ്‌സി അംഗങ്ങൾക്കാണ് വീണ്ടും നോട്ടീസ് നൽകുന്നത്. പുതിയ നോട്ടീസ് ലഭിച്ചിട്ടും ഹാജരാകാൻ തയ്യാറായില്ലെങ്കിൽ വാറന്റ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താൻ കഴിയാത്ത മുതിർന്ന […]
Read more

ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്ന ആവശ്യം; ഹൈക്കോടതിയെ സമീപിച്ച് PSC

കൊച്ചി: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി അംഗങ്ങൾ നേരിട്ട് ഹാജരാകണമെന്ന എസ്ഐടി നിർദേശത്തിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാണ് പിഎസ്‌സിയുടെ ആവശ്യം. അന്വേഷണത്തിന്റെ ഭാഗമായി പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഈ മാസം 15 മുതൽ അംഗങ്ങളെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ സംഘത്തിലെ എസ്.പി. സഖറിയയാണ് ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നൽകിയത്. അംഗങ്ങൾ ക്രൈംബ്രാഞ്ച് ഓഫീസിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix