Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പുന്നപ്രയിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം; ഓട്ടോറിക്ഷ അടിച്ചുതകർത്തു, കൃഷിയും നശിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അമ്പലപ്പുഴ: പുന്നപ്രയിൽ രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധരുടെ ആക്രമണം. വിധവയായ വീട്ടമ്മയുടെ ഉപജീവനമാർഗമായ ഓട്ടോറിക്ഷ അടിച്ചുതകർത്ത അക്രമികൾ സമീപത്തെ പുരയിടത്തിലെ കൃഷികളും നശിപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വാടക്കക്ക കൂനാഞ്ഞലിക്കൽ ഷെഹ്നയുടെ ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ തകർത്തത്.

രണ്ട് പെൺമക്കളുടെ അമ്മയായ ഷെഹ്ന ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. കുടുംബത്തിന്റെ ഏക വരുമാനമാർഗമായ വാഹനം തകർത്തതോടെ ഇവർ പ്രതിസന്ധിയിലായി. ഇതേ രാത്രി സമീപവാസിയായ കാക്കരിയിൽ ജോൺകുട്ടിയുടെ പുരയിടത്തിലെ ചേമ്പ് ഉൾപ്പെടെയുള്ള കൃഷികളും അക്രമികൾ നശിപ്പിച്ചു.

രാത്രി ജോലിക്ക് പോകുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് റോഡിൽ ചേമ്പ് പിഴുതിട്ട നിലയിൽ ആദ്യം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷെഹ്നയുടെ ഓട്ടോറിക്ഷയും തകർന്ന നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഒക്ടോബർ നാലിന് സമീപവാസിയായ കാക്കരിയിൽ ദാസപ്പന്റെ സ്കൂട്ടറും സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചിരുന്നു. തുടർച്ചയായ സംഭവങ്ങൾ പ്രദേശവാസികൾക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

പ്രദേശത്ത് മദ്യ-മയക്കുമരുന്ന് സംഘങ്ങളുടെ ശല്യം രൂക്ഷമാണെന്നും ജനങ്ങൾ ഭീതിയിലാണെന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ പുന്നപ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

കുടുംബത്തിന്റെ ഏക ഉപജീവനമാർഗം തകർത്ത സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix