പുന്നപ്രയിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം; ഓട്ടോറിക്ഷ അടിച്ചുതകർത്തു, കൃഷിയും നശിപ്പിച്ചു
അമ്പലപ്പുഴ: പുന്നപ്രയിൽ രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധരുടെ ആക്രമണം. വിധവയായ വീട്ടമ്മയുടെ ഉപജീവനമാർഗമായ ഓട്ടോറിക്ഷ അടിച്ചുതകർത്ത അക്രമികൾ സമീപത്തെ പുരയിടത്തിലെ കൃഷികളും നശിപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വാടക്കക്ക കൂനാഞ്ഞലിക്കൽ ഷെഹ്നയുടെ ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ തകർത്തത്. രണ്ട് പെൺമക്കളുടെ അമ്മയായ ഷെഹ്ന ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. കുടുംബത്തിന്റെ ഏക വരുമാനമാർഗമായ വാഹനം തകർത്തതോടെ ഇവർ പ്രതിസന്ധിയിലായി. ഇതേ രാത്രി സമീപവാസിയായ കാക്കരിയിൽ ജോൺകുട്ടിയുടെ പുരയിടത്തിലെ ചേമ്പ് ഉൾപ്പെടെയുള്ള കൃഷികളും അക്രമികൾ […]
Read more