Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: uttarpradesh

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; ഉത്തർപ്രദേശിൽ 48 മണിക്കൂറിനിടെ 56 മരണം

ലഖ്‌നൗ: ഉത്തരേന്ത്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. ഉത്തർപ്രദേശിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ മഴക്കെടുതിയിൽ 56 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ വിവിധ ജില്ലകളിലായി 2,254 വീടുകൾ തകർന്നു. ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 45.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ട 1.8 മില്ലിമീറ്റർ മഴയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ തോതിലുള്ള മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. വിവിധ ജില്ലകളിൽ നിന്നായി 17,000ത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നദികളിലെ […]
Read more

അമ്മായി അച്ഛനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; മരുമകൾ അറസ്റ്റിൽ

കാൻപൂർ: അമ്മായിയച്ഛന്റെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ മരുമകൾ തന്നെ കൊലപാതകക്കേസിൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൻപൂരിൽ ഫാർമ വ്യാപാരി വിനീത് മിനോച്ച കൊല്ലപ്പെട്ട കേസിലാണ് മരുമകൾ ശാലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാൺപൂരിലെ കല്യാൺപൂർ ഇന്ദിരാനഗറിലെ ഫ്ലാറ്റിലാണ് ശനിയാഴ്ച വിനീത് മിനോച്ചയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യം കവർച്ചാശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്നായിരുന്നു പൊലീസിന്റെ സംശയം. എന്നാൽ വീട്ടിൽനിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതോടെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയം ശക്തമായി. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മരുമകൾ […]
Read more

ചെങ്കോട്ട സ്‌ഫോടനം; ഉത്തർപ്രദേശിലെ പ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടിരുന്നെന്ന് എൻഐഎ

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിന്റെ ആസൂത്രകർ ഉത്തർപ്രദേശിലെ ലോക്ഭവൻ, നിയമസഭ, ബാപ്പു ഭവൻ എന്നിവയും ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേസിലെ പ്രതികളും ഡോക്ടർമാരുമായ മുസമ്മിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവർ ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഭാവിയിൽ ആക്രമണം നടത്തുകയാണെങ്കിൽ ഉത്തർപ്രദേശിൽ നടത്താനായിരുന്നു പദ്ധതിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ലഖ്‌നൗ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനായി മുസമ്മിൽ ഒരു പരിചയക്കാരനെ ഒപ്പം ചേർത്തതായും എൻഐഎ പറയുന്നു. നിയമസഭ, ലോക്ഭവൻ, ബാപ്പു […]
Read more

സഹാറൻപുരിൽ ജില്ലാ മജിസ്ട്രേറ്റ് ഓഫീസ് വളപ്പിലെ പള്ളി പൊളിച്ചുനീക്കി

ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപുരിൽ ജില്ലാ മജിസ്ട്രേറ്റ് ഓഫീസ് വളപ്പിൽ പ്രവർത്തിച്ചിരുന്ന മുസ്ലിം പള്ളി പൊളിച്ചുനീക്കി. അനധികൃത നിർമാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് കുൽദീപ് സിങ് പള്ളി കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച പുലർച്ചെയാണ് അധികൃതർ പൊളിക്കൽ നടപടി ആരംഭിച്ചത്. സർക്കാർ ഭൂമി കൈയേറി അനധികൃതമായി പള്ളി നിർമിച്ചെന്നാരോപിച്ച് ബജ്റങ്ദൾ മുൻ കോർഡിനേറ്റർ വികാസ് ത്യാഗിയാണ് പരാതി നൽകിയത്. പള്ളി കമ്മിറ്റി കെട്ടിടത്തിലെ മറ്റ് മുറികൾ വാടകയ്ക്ക് നൽകിയിരുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പരാതി പരിഗണിച്ച […]
Read more

കിഴക്കന്‍ യുപിയില്‍ മഴ കനക്കുന്നു; 173 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം

ലഖ്‌നൗ: കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിൽ പ്രളയസാഹചര്യം. സംസ്ഥാനത്തെ 13 ജില്ലകളിലായി 173 ഗ്രാമങ്ങളെ പ്രളയം ബാധിച്ചതായി അധികൃതർ അറിയിച്ചു. 13,058 ഹെക്ടർ പ്രദേശം വെള്ളത്തിനടിയിലായതോടെ 84,362 പേരെ പ്രളയം ബാധിച്ചു. 4,800ലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ബാദായൂൺ, ബഹ്റൈച്ച്, ബലിയ, ബാരാബങ്കി, ബിജ്നോർ, ഫറൂഖാബാദ്, ഗൗതം ബുദ്ധ നഗർ, ഗോണ്ട, കാസ്ഗഞ്ച്, ലഖിംപൂർ ഖേരി, മുസാഫർനഗർ, സീതാപൂർ, ഉന്നാവോ എന്നീ ജില്ലകളിലാണ് പ്രളയം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി […]
Read more

അടുത്ത വർഷം തെരഞ്ഞെടുപ്പ്; യുപിക്കും പഞ്ചാബിനും പുതിയ സംസ്ഥാന ഇൻചാർജുമാർ, നിയമിച്ച് ബിജെപി

ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിനും പഞ്ചാബിനും പുതിയ സംസ്ഥാന ഇൻചാർജുമാരെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം. ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ വിനോദ് താവ്ഡെയെ ഉത്തർപ്രദേശ് ഇൻചാർജായും ദേശീയ സെക്രട്ടറി ജഗദീഷ് ഈശ്വർഭായ് പട്ടേലിനെ സഹ ഇൻചാർജായും നിയമിച്ചു. പഞ്ചാബിന്റെ ചുമതല ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ സതീഷ് പൂനിയയ്ക്കാണ്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആണ് പുതിയ നിയമനങ്ങൾ നടത്തിയത്. പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് […]
Read more

വിഹിതമായി കിട്ടിയ ഭൂമി വിൽക്കാൻ തയ്യാറായില്ല; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് ഭാര്യയെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തിയതായി പരാതി. ഉത്തർപ്രദേശിലെ റാംപൂരിലാണ് ക്രൂരമായ സംഭവം. നസ്രീൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഇസ്രാർ അറസ്റ്റിലായി. നസ്രീന്റെ ശരീരത്തിലുടനീളം നിരവധി പരിക്കുകൾ കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതിൽ ഏറെയും പൊള്ളലേറ്റതിനെ തുടർന്നുണ്ടായ മുറിവുകളായിരുന്നു. ശരീരത്തിലെ ആറിടങ്ങളിൽ വൈദ്യുതാഘാതം ഏൽപ്പിച്ചതായും കണ്ടെത്തി. മാതാപിതാക്കളിൽ നിന്ന് കുടുംബവിഹിതമായി ലഭിച്ച ഭൂമി വിൽക്കാൻ നസ്രീൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഇസ്രാർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഭൂമി വിൽക്കണമെന്ന് […]
Read more

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂൾ ബാൽക്കണി തകർന്നുവീണ് 8 വയസ്സുകാരന് ദാരുണാന്ത്യം

ലഖ്നൗ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂൾ കെട്ടിടത്തിന്റെ ബാൽക്കണി തകർന്നുവീണ് എട്ട് വയസ്സുകാരൻ മരിച്ചു. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭാലിലെ മദാല ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിപാടികൾ കാണുന്നതിനായി സമീപവാസികളായ കുട്ടികൾ സ്കൂളിന്റെ പ്രധാന കവാടത്തിന് മുകളിലുള്ള ബാൽക്കണിയിൽ കയറി നിൽക്കുകയായിരുന്നു. കുട്ടികളുടെ ഭാരം താങ്ങാനാകാതെ കോൺക്രീറ്റ് ബാൽക്കണി തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ നൈസാം (8) ആണ് മരിച്ചത്. സെയ്ഫ് അലി (11), ഷൈദാന (10) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ഉടൻ […]
Read more

‘സാവൻ’ മാസത്തിൽ ചിക്കൻ ബിരിയാണി വിറ്റു; കട ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി പരാതി

ലഖ്‌നൗ: ‘സാവൻ’ മാസത്തിൽ ചിക്കൻ ബിരിയാണി വിറ്റെന്നാരോപിച്ച് ഉത്തർപ്രദേശിലെ ബഹേരിയിൽ ബിരിയാണി കട ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി പരാതി. വെള്ളിയാഴ്ചയാണ് സംഭവം. കടയുടമ മുഹമ്മദ് സൽമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിക്ക് പിന്നാലെയാണ് പൊലീസ് സംരക്ഷണത്തിൽ മുനിസിപ്പൽ അധികൃതർ കട പൊളിച്ചതെന്നാണ് റിപ്പോർട്ടുകൾ. ‘സാവൻ’ മാസത്തിൽ ബിരിയാണി വിറ്റുവെന്നാരോപിച്ച് ഹിന്ദു സംഘടനാ പ്രവർത്തകർ പ്രാദേശിക ഭരണകൂടത്തിന് പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് പൊലീസ്, മുനിസിപ്പൽ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി ബുൾഡോസർ ഉപയോഗിച്ച് കട പൊളിച്ചുനീക്കുകയായിരുന്നു […]
Read more

പച്ചക്കറിയില്‍ വെള്ളം ചേര്‍ത്ത് ഉച്ചഭക്ഷണം; യുപിയില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഉച്ചഭക്ഷണം നല്‍കിയ സംഭവത്തില്‍ നടപടി. ഭക്ഷണത്തിലെ കറിയില്‍ വെള്ളം കൂടുതലായി ചേര്‍ത്ത് നല്‍കിയെന്ന പരാതിയില്‍ സ്‌കൂള്‍ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും പാചകക്കാരനെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സീതാപൂര്‍ ജില്ലയിലെ മഹ്‌മുദാബാദ് തെഹ്‌സിലിലെ ഛാങ്ഗാവ്പൂര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ കറിയില്‍ വെള്ളത്തിന് മുകളില്‍ ഏതാനും ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ മാത്രം കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ സ്‌കൂളിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനോട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix