Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: uttarpradesh

ഉദ്ഘാടനം കഴിഞ്ഞിട്ട് 12 ദിവസം; ഉത്തര്‍പ്രദേശില്‍ എക്‌സ്പ്രസ്‌വേ തകര്‍ന്നു

ലഖ്‌നൗ: ഉദ്ഘാടനം കഴിഞ്ഞ് വെറും 12 ദിവസത്തിനകം ഉത്തർപ്രദേശിലെ ലഖ്‌നൗ–കാൺപൂർ ഗ്രീൻഫീൽഡ് നാഷണൽ എലിവേറ്റഡ് എക്‌സ്പ്രസ്‌വേയുടെ ഒരു ഭാഗത്ത് വലിയ വിള്ളലുകൾ. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് റോഡിന് കേടുപാടുകൾ സംഭവിക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്നാണ് എക്‌സ്പ്രസ്‌വേ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ ദിവസങ്ങൾക്കുള്ളിലാണ് അഞ്ച് മുതൽ ഏഴ് മീറ്റർ വരെ നീളമുള്ള വിള്ളലുകൾ റോഡിൽ രൂപപ്പെട്ടത്. […]
Read more

നദിക്കരയിൽ കളിക്കുമ്പോൾ മുതലയുടെ ആക്രമണം; 12 വയസ്സുകാരൻ മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ മുതലയുടെ ആക്രമണത്തിൽ 12 വയസ്സുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് 12 വയസ്സുകാരൻ മുതലയുടെ കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. അമ്മാവനൊപ്പം നദിക്കരയിൽ എത്തിയ കുട്ടിയെ അപ്രതീക്ഷിതമായി എത്തിയ മുതല ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കാലിൽ കടിച്ചുപിടിച്ച മുതല കുട്ടിയെ വെള്ളത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. സംഭവം കണ്ട് കുട്ടിയെ രക്ഷിക്കാൻ അമ്മാവൻ നദിയിലേക്ക് ചാടിയെങ്കിലും മുതലയുടെ പിടിയിൽ നിന്ന് കുട്ടിയെ രക്ഷിക്കാനായില്ല. തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാട്ടുകാരുടെ […]
Read more

ഉത്തര്‍പ്രദേശില്‍ പരിശീലന വിമാനം തകര്‍ന്ന് വീണു; വനിതാ പൈലറ്റിന് പരിക്ക്

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ് വനിതാ പൈലറ്റിന് പരിക്കേറ്റു. തിങ്കളാഴ്ച ലാൻഡിങ്ങിനിടെയാണ് സെസ്‌ന 152 വിമാനം അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാറാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പൈലറ്റിനെ സുരക്ഷിതമായി പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റി. പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) […]
Read more

‘ഒരുമിച്ച് ജീവിക്കാൻ തടസ്സം’ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

ബറേലി: യുവാവിനെ വിഷം കൊടുത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. യുവാവിന്റെ ഭാര്യ രേഖയെയും കാമുകന്‍ പിന്റുവിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയാക്കി വരുത്തി തീര്‍ക്കാന്‍ മൃതദേഹം ഇരുവരും ചേർന്ന് കെട്ടിത്തൂക്കിയിരുന്നു .തുടർന്ന് ഭാര്യ രേഖ അകത്ത് നിന്ന് വാതില്‍ കുറ്റിയിട്ട് അലറി കരയുകയും തുടര്‍ന്ന് അയല്‍ക്കാരെത്തി, ജനലിലൂടെ നോക്കിയപ്പോള്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ യുവാവ് തടസ്സമാകുമെന്നതിനാലാണ് […]
Read more

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

ലക്‌നൗ: ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ ചേർന്ന് യുപി സംഭലിൽ ബിജെപി നേതാവും ഗ്രാമമുഖ്യനായ ഗുൽഫാം സിംഗ് യാദവ് എന്നയാളെ കൊലപ്പെടുത്തി. വിഷം കുത്തിവെച്ച് കൊലപ്പെടുത്തി വെച്ചാണ് ഇവർ ഇയാളെ കൊലപ്പെടുത്തിയത്. അലിഗഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗുൽഫാം സിംഗ് യാദവ് മരിച്ചത്. കൊലപാതകത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . കൂടാതെ ബോഡി പോസ്റ്റുമോർട്ടത്തിനായി അയച്ചു. സജീവ രാഷ്ട്രീയ പ്രവർത്തകനായ അദ്ദേഹം യാദവ് പിന്നാക്ക വിഭാഗ കമ്മീഷൻ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .കൂടാതെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, റീജിയണൽ വൈസ് […]
Read more

കുംഭമേളയിലെ സാമ്പത്തിക നേട്ടം വിശദീകരിച്ച് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ്: 45 ദിവസം നീണ്ടുനിന്ന കുംഭമേള ഉത്തര്‍പ്രദേശിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് നിയമസഭയിലാണ് ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. ബോട്ട് സര്‍വീസിലൂടെ മാത്രം ഒരു കുടുംബം 30 കോടി രൂപ സമ്പാദിച്ചെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. ഈ കുടുംബത്തിന് സ്വന്തമായി 130 ബോട്ടുകളുണ്ടായിരുന്നു. 45 ദിവസകാലയളവില്‍ ഓരോ ബോട്ടില്‍നിന്നും 23 ലക്ഷം രൂപയാണ് ലഭിച്ചതെന്നും യോഗി പറഞ്ഞു. കൂടാതെ ഹോട്ടല്‍-ഹോസ്പിറ്റാലിറ്റി മേഖല 40,000 കോടി നേട്ടമുണ്ടാക്കിയെന്നും ഭക്ഷണവും നിത്യോപയോഗ വസ്തുക്കളും 33,000 കോടി. […]
Read more

മഹാ കുംഭമേള: വിമാന ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറവ്

മഹാ കുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷ വാർത്തയുമായി വ്യാമയാന മന്ത്രാലയം. കുംഭമേളയ്ക്ക് പോകുന്നവർക്ക് വിമാന നിരക്കിൽ വലിയ കുറവ് ഉണ്ടാകും. ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറവ് ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി കെ.രാം മോഹൻ നായിഡു പറഞ്ഞു. ഇത് സംബന്ധിച്ച് വിമാനകമ്പനികൾക്ക് നിർദേശം നൽകിയതായും വ്യോമയാന മന്ത്രി വ്യക്തമാക്കി. മഹാ കുംഭമേളയുടെ ഭാഗമായി ടിക്കറ്റ് നിരക്കിൽ വലിയ വർധനവാണ് ഉണ്ടായത്. ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്ന് പ്രയാഗ്‌രാജിലേക്കുള്ള വിമാനങ്ങളുടെ എണ്ണം എയർലൈനുകൾ വർധിപ്പിച്ചു. ഇതോടെ വിമാനടിക്കറ്റ് […]
Read more

മഹാ കുംഭമേളയ്‌ക്കിടെ തീപിടുത്തം; ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണം

പ്രയാഗരാജ്: പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് അപകടം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. മൂന്നു സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. 20 മുതൽ 25 വരെ ടെൻ്റുകൾ അപകടത്തിൽ കത്തി നശിച്ചു. സാഹചര്യംനിയന്ത്രണവിധേയമാണെന്നും അഗ്നിശമന അഗ്നിശമന സേനാംഗങ്ങൾ വേണ്ട വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ദുരന്ത നിവാരണ സേനയിലെ (എൻഡിആർഎഫ്) അംഗങ്ങളും സ്ഥലത്തുണ്ടെന്നും അഖാര പൊലീസ് […]
Read more

വിഭവ സമൃദ്ധമായ ഊണിന് വെറും ഒന്‍പത് രൂപ; പദ്ധതിയുമായി യോഗി ആദിത്യനാഥ്

‘മാ കി രസോയി’ കമ്മ്യൂണിറ്റി കിച്ചന്‍ ഉദ്ഘാടനം ചെയ്ത യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാകുംഭമേളയ്ക്ക് മുന്നോടിയായി കമ്മ്യൂണിറ്റി കിച്ചൻ ഉദ്ഘാടനം ചെയ്തത് . പരിപ്പ്, നാല് റൊട്ടി, പച്ചക്കറികള്‍, അരി, സാലഡ്, ഒരു മധുരപലഹാരം എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണമാണ് വെറുംഒന്‍പത് രൂപയ്ക്ക് ഇവിടെ നിന്ന് ലഭിക്കുന്നത് .ഇന്ന് കമ്യൂണിറ്റി കിച്ചനിലെത്തിയ മുഖ്യമന്ത്രി അവിടെയെത്തിയവര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കുകയും ചെയ്തു. ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം മറ്റ് ക്രമീകരണങ്ങള്‍ മുഖ്യമന്ത്രി നോക്കുകയും ചെയ്തു. എസ്ആര്‍എന്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix