ലഖ്നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയും പ്രിയങ്കയ്ക്ക് നൽകാനാണ് നേതൃത്വത്തിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഉത്തർപ്രദേശിലെ കോൺഗ്രസ് സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളിലും സഖ്യനീക്കങ്ങളിലും പ്രിയങ്ക ഗാന്ധി നിർണായക പങ്കുവഹിക്കുന്നുണ്ട്.
അടുത്തയാഴ്ചയോടെ ആരംഭിക്കാനിരിക്കുന്ന സംഘടനാ ചർച്ചകൾക്കും സഖ്യ ചർച്ചകൾക്കും പ്രിയങ്ക നേതൃത്വം നൽകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും പ്രിയങ്കയ്ക്ക് പ്രധാന ചുമതല ലഭിച്ചേക്കും.


