തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. നവംബർ 10 ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,210 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയിലെത്തി.
18 കാരറ്റ് സ്വർണവിലയിലും കുറവുണ്ടായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 10,810 രൂപയായി. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 86,480 രൂപയാണ് ഇന്നത്തെ വില. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 205 രൂപയും 10 ഗ്രാമിന് 2,050 രൂപയുമാണ് ഇന്നത്തെ വില.


