വോട്ടർമാരെ ചേർക്കാൻ പ്രത്യേക യജ്ഞം; വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്ക്
തിരുവനന്തപുരം: അർഹരായ പുതിയ വോട്ടർമാരെയും വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉൾപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് പ്രത്യേക പ്രചാരണ യജ്ഞം ആരംഭിച്ചു. ഒക്ടോബർ 15 മുതൽ ആരംഭിച്ച യജ്ഞത്തിന്റെ ഭാഗമായി ഒക്ടോബർ 31 വരെ വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനും പേര് ചേർക്കുന്നതിനുള്ള അപേക്ഷയായ ഫോം 6 സമർപ്പിക്കാൻ സഹായം തേടുന്നതിനും ഹെൽപ്പ് ഡെസ്കുകളെ സമീപിക്കാം. ഇതിനായി 1950 എന്ന ഹെൽപ്പ് ലൈൻ നമ്പറും പ്രവർത്തിക്കും. പേര് ചേർക്കാനും തിരുത്താനും വിവിധ ഫോമുകൾ പുതിയ വോട്ടർമാർക്കും […]
Read more