Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

ആക്ഷൻ കോമഡി ഡ്രാമ , ഫാമിലി എൻ്റർടെയ്നർ, ഫീൽ ഗുഡ് , ഉൾപ്പെടുന്ന ഓണം സ്പെഷ്യൽ പാക്കേജ് …

കേരളത്തിൻ്റെയും ലോകമൊട്ടാകെ ഉള്ള മലയാളികളുടെയും ദേശീയ സാംസ്കാരിക ആഘോഷമാണ് ഓണം .. ലോകത്തിൻ്റെ ഏത് കോണിൽ ആണെങ്കിലും മലയാളി ഓണം ആഘോഷിച്ചിരിക്കും.നല്ല പായസം കൂട്ടി സദ്യയുമുണ്ണും …. ഏത് ആഘോഷങ്ങൾക്കും കൂടെ നല്ല സിനിമകൾ കൂടെ ഉണ്ടാകണം എന്നത് മലയാളിയുടെ കാലങ്ങളായി കൈമാറിവരുന്ന ആചാരമാണ്…. വേർതിരിവുകൾ ഇല്ലാതെ നെല്ലും പതിരും തിരഞ്ഞെടുക്കാൻ കഴിവ് ഉള്ള മലയാളിക്ക് ഭാഷയോ , ജോണറോ വിഷയമല്ല … ഇപ്രാവശ്യത്തെ ഫീൽഗുഡ് , ത്രില്ലർ , ഫാമിലി എൻ്റർടെയ്നർ തുടങ്ങി എല്ലാം ഉൾപ്പെടുന്ന […]
Read more

‘സിനിമയിലെ പ്രായം കൂടിയ ‘ജെൻ സി’ ഞാൻ ആയിരിക്കും’; ആശംസകൾക്ക് നന്ദി പറഞ്ഞ് കമൽഹാസൻ

ചെന്നൈ: സിനിമയിൽ 67 വർഷം പൂർത്തിയാക്കിയ തനിക്ക് ആശംസ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് തമിഴ് സൂപ്പർതാരവും രാജ്യസഭാംഗവുമായ കമൽഹാസൻ. 131 വർഷത്തോളം പഴക്കമുള്ള സിനിമാ ചരിത്രത്തിൽ പകുതിയിലേറെ താനും ഭാഗമാണെന്ന് കമൽഹാസൻ പറഞ്ഞു. തന്റെ സിനിമാ ജീവിതത്തിന്റെ 20 വർഷത്തോളം മാത്രമേ പഠനകാലയളവായി തീർക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും ബാക്കിയുള്ളത് മലിന ജലത്തിനൊപ്പമുള്ള ഒഴുക്കായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്റെ സ്വന്തം കണക്കിൽ 20 വർഷം മാത്രമാണ് യഥാർഥ പഠനമായി എനിക്ക് അവകാശപ്പെടാൻ കഴിയുന്നത്,’ കമൽഹാസൻ കൂട്ടിച്ചേർത്തു. ‘ഒരുപക്ഷേ സിനിമയിലെ ഏറ്റവും […]
Read more

സ്ക്രീൻ അക്കാദമിയിലെ പുതിയ അംഗങ്ങളെ പ്രഖ്യാപിച്ചു

യാഷ് രാജ് ഫിലിംസ് സിഇഒ അക്ഷയ് വിധാനി, ജംഗ്ലീ പിക്ചേഴ്സ് സിഇഒ അമൃത പാണ്ഡെ, സംവിധായകരും നിർമ്മാതാക്കളുമായ നിഖിൽ അദ്വാനി, ഹർമൻ ബവേജ, മധുർ ഭണ്ഡാർക്കർ, നടനും സംവിധായകനുമായ ആനന്ദ് തിവാരി, സംഗീതജ്ഞൻ അങ്കുർ തിവാരി, സംവിധായികയും തിരക്കഥാകൃത്തുമായ അശ്വിനി അയ്യർ തിവാരി, തിരക്കഥാകൃത്ത് ഭവാനി അയ്യർ എന്നിവരാണ് അക്കാദമി പാനലിലെ പുതിയ അംഗങ്ങൾ. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ഇതിൽ ഉൾപ്പെടുത്തുമെന്ന് അക്കാദമി അറിയിച്ചു. ഇന്ത്യൻ എക്സ്പ്രസ്സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഒരു ലാഭരഹിത സംരംഭമാണ് സ്ക്രീൻ […]
Read more

അമ്മ’ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേതാ മേനോന്റെ ഹർജി; അൻസിബ ഹസന്റെ കക്ഷിചേരൽ അപേക്ഷ തള്ളി കോടതി

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അഡ്‌ഹോക് കമ്മിറ്റിക്കെതിരെ പ്രസിഡന്റ് ശ്വേതാ മേനോൻ നൽകിയ ഹർജിയിൽ കക്ഷി ചേരാനുള്ള നടി അൻസിബ ഹസന്റെ അപേക്ഷ കോടതി തള്ളി. എറണാകുളം മുൻസിഫ് കോടതിയാണ് അപേക്ഷ തള്ളിയത്. അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേതാ മേനോന്റെ ഹർജിയിൽ കോടതി നടപടികൾ തുടരുകയാണ്. കേസിൽ കക്ഷി ചേരാൻ അൻസിബയ്ക്ക് അവകാശമില്ലെന്ന ശ്വേതാ മേനോന്റെ വാദം കോടതി അംഗീകരിച്ചതോടെയാണ് അപേക്ഷ തള്ളിയത്. കഴിഞ്ഞ ‘അമ്മ’ ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി […]
Read more

സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്ക്കും വധഭീഷണി

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി. സൗരവിനെയും ഡോണയെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന രണ്ട് കത്തുകൾ തിങ്കളാഴ്ച കൊൽക്കത്തയിലെ സൗരവ് ഗാംഗുലിയുടെ ഓഫീസിൽ ലഭിച്ചു. ഇരുവരുമായി അടുത്ത ബന്ധമുള്ളവരെയും വധിക്കുമെന്ന് കത്തിൽ ഭീഷണിയുണ്ടെന്നാണ് വിവരം. സൗരവിന് നേരത്തെയും സമാനമായ കത്തുകൾ ലഭിച്ചിരുന്നെങ്കിലും അന്ന് അദ്ദേഹം അത് കാര്യമായി എടുത്തിരുന്നില്ല. തിങ്കളാഴ്ചത്തെ കത്തുകളുടെ പശ്ചാത്തലത്തിൽ സൗരവിന്റെ സെക്രട്ടറി സൗത്ത് കൊൽക്കത്തയിലെ താക്കുർപുകൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി […]
Read more

ഓണം ഫീൽ ഗുഡ് ആക്കാൻ എത്തുന്നു “ബെത്‌ലഹേം കുടുംബയൂണിറ്റ്”; ചിത്രം 21ന് എത്തും

മലയാളിയുടെ ഓണാഘോഷങ്ങളെ പൂർണമാക്കാൻ ഒരു നല്ല സദ്യ എന്ന പോലെ പ്രധാനം ആണ് ഓണത്തിന് തിയേറ്ററിൽ എത്തുന്ന സിനിമകളും . ഈ ഓണത്തിന് മലയാളിക്ക് സദ്യവട്ടങ്ങൾക്ക് ശേഷം കുടുംബത്തോടെ പോയി കാണാൻ സാധിക്കുന്ന ഒരു ഫീൽ ഗുഡ് റോം – കോം ജോണർ ചിത്രമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ . ചെറിയ സ്കെയിലിൽ വന്ന് വമ്പൻ ഹിറ്റുകൾ ആയിമാറിയ “തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ ,പ്രേമലു” എന്നീ ചിത്രങ്ങളുടെ നിരയിലേക്ക് ഗിരീഷ് എ. ഡി യുടെ […]
Read more

നിവിൻ്റെ തമിഴ് കഥക്കായി യുവാൻ ശങ്കറിൻ്റെ ഈണം: “ഏഴ്കടൽ ഏഴ്മലയ്” ലിറിക്കൽ ഗാനം റിലീസായി

അമരനായ ഒരു സന്യാസി വേഷത്തിൽ എത്തുന്ന നിവിൻ പോളി , ഒരു നല്ല മനുഷ്യനായ സൂരി , നിഗൂഢത നിറഞ്ഞ സ്ത്രീയായി അഞ്ജലിയും കൂടെ ഒരു അമ്മ എലിയും.നിവിൻ പോളിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം ” ഏഴ് കടൽ ഏഴ് മലയ് ” ൻ്റെ ഒഫീഷ്യൽ ലിറിക്കൽ ഗാനം പുറത്തുവിട്ടു. സംഗീത സാമ്രാട്ട് ഇളയരാജയുടെ മകനും യുവത്വത്തിൻ്റെ ലഹരിയായ ഗാനങ്ങളുടെ സൃഷ്ടാവും ആയ യുവാൻ ശങ്കർ രാജയുടേത് ആണ്. ” നമക്കായി ഒരു വാനം” എന്നതാണ് […]
Read more

പ്രകാശ് വർമ്മ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ലോ ആന്റ് ഓഡർ’ ൻ്റെ ടീസർ പുറത്ത്

‘തുടരും’ ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓഡർ (LAW AND ORDER) എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ റിലീസായി. സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ്ആന്റണി, ബോബി കുര്യൻ, വി. കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, […]
Read more

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആര’ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. വിഷ്ണു രാമചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ INVESTIAGATION ത്രില്ലർ ആയാണ് ഒരുങ്ങുന്നത്. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടർന്നുണ്ടാകുന്ന ആത്മസംഘർഷങ്ങളും തുടർന്ന് ഉണ്ടാകുന്ന ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ഗുഡ്ഫെല്ലാസ് റിലീസും റോവാൻ […]
Read more

3 യുവദമ്പതിമാരുടെ കഥ , ധ്യാൻ്റെ ഏറ്റവും പുതിയചിത്രം “വിവാഹ്”

മൂന്ന് യുവദമ്പതിമാരുടെ ജീവിത കഥ പറയുന്ന ഹ്യൂമർ ഫാമിലി ഡ്രാമ , ധ്യാൻ ശ്രീനിവാസൻ്റെ ഏറ്റവും പുതിയ ചിത്രം “വിവാഹ് ” ൻ്റെ ട്രെയിലർ പുറത്തുവിട്ട് ടീം. ധ്യാൻ ശ്രീനിവാസനെ കൂടാതെ അനീഷ് ഗോപാൽ, ധ്രുവൻ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആണ്. അഭിഷേക് ശ്രീകുമാര്‍, ശ്രുതി ജയന്‍, നയ്ര നിഹാര്‍, അര്‍ച്ചന വിവേക്, നയന എല്‍സ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ ലറിൽ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന മൂന്ന് യുവദമ്പതിമാരിയുടെ ജീവിത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix