Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

AMMAയിലും അദാനി, ശ്വേത മേനോൻ മോദി ഭക്തയെന്ന് BJP; മലയാള സിനിമയിൽ സംഘപരിവാർ നുഴഞ്ഞുകയറ്റമോ?

അദാനിക്കെന്ത് മലയാള സിനിമയിൽ കാര്യം? ഇത് അതിശയോക്തി നിറഞ്ഞൊരു ചോദ്യമല്ല. താരസംഘടനയായ അമ്മയ്ക്ക് വരെ അദാനി സംഭാവന നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നുകഴിഞ്ഞു. കുറച്ച് ദിവസങ്ങളായി അമ്മ സംഘടനയിൽ പൊട്ടിത്തെറികളുടെ പൂരമാണ്. അൻസിബയുടെ പരാതിയും ടിനി ടോം അടക്കമുള്ളവർ ആരോപണ മുനമ്പിൽ നിന്നതും സൂപ്പർ താരങ്ങളുടെ മൗനവും വർ​ഗീയ പരാമർശങ്ങളും സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ഒന്നിന് പുറകെ ഒന്നായി വന്നതിന് പിന്നാലെയാണ് ഭരണസമിതിയിലെ രാജികൾ. പ്രസിഡന്റ് ശ്വേത മേനോനും പിന്നാലെ ലക്ഷ്മിപ്രിയയും ജോയ് മാത്യുവും മല്ലിക സുകുമാരനും […]
Read more

അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി: ശ്വേത മേനോൻ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് നടി ശ്വേത മേനോൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവർ പ്രതികരിച്ചത്. മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ ഒരു സാധാരണ സ്ത്രീക്ക് ഒറ്റയ്ക്ക് നേരിടാൻ കഴിയില്ലെന്ന് ശ്വേത പറഞ്ഞു. ‘അമ്മ’യുടെ മുൻ പ്രസിഡന്റ് മോഹൻലാൽ പോലും സ്ഥാനം രാജിവെച്ച സാഹചര്യമാണ് ഉണ്ടായതെന്നും അവർ ചൂണ്ടിക്കാട്ടി. തന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനത്തിനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയല്ലായിരുന്നെന്ന് ശ്വേത വ്യക്തമാക്കി. സംഘടനയിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയവർക്കും ചില കുറ്റാരോപിതർക്കുമെതിരെയായിരുന്നു തന്റെ പ്രതിഷേധമെന്ന് അവർ […]
Read more

രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയിട്ടില്ല: അന്‍സിബ ഹസ്സന്‍

കൊച്ചി: നടൻ ടിനി ടോമുമായി ബന്ധപ്പെട്ട വിഷയത്തിൽ രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയെന്ന വാർത്തകൾ തെറ്റാണെന്ന് നടി അൻസിബ ഹസ്സൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അൻസിബ വിശദീകരണം നൽകിയത്. ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നൽകണമെന്ന കാര്യം തന്നെ അറിയിക്കുക മാത്രമാണ് രമേഷ് പിഷാരടി ചെയ്തതെന്നും അതിൽ മറ്റൊന്നുമില്ലെന്നും അവർ പറഞ്ഞു. ഒരു സഹപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും പ്രശ്നം പരിഹരിക്കാൻ രമേഷ് പിഷാരടി ആത്മാർഥമായി ശ്രമിച്ചിരുന്നുവെന്നും അൻസിബ വ്യക്തമാക്കി. രമേഷ് പിഷാരടിയെ […]
Read more

രമേഷ് പിഷാരടി താങ്കളിൽ പ്രതീക്ഷയുണ്ട് , മിടുക്കനായ നിയമസഭാംഗമായി തുടരുക,വെറുതെ സിനിമയിൽ തലവച്ച് അപമാനിതനാവരുത്…

പ്രൊഡക്ഷൻ കൺടോളർ ഷാജി പട്ടിക്കര എഴുതുന്നു പ്രിയപ്പെട്ട രമേഷ് പിഷാരടിക്ക്ഒരു തുറന്ന കത്ത് ,പ്രിയ സുഹൃത്തേ , പാലക്കാടിന്റെ മണ്ണിൽ നിന്ന് ആ നാടിന്റെ വികസന വിഥീയിൽ ശക്തമായി മുന്നേറാൻ താങ്കൾക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. കേരള നിയമസഭയിൽ താങ്കൾക്ക്അംഗമാകാൻ കഴിഞ്ഞതിൽ ഞാൻ വ്യക്തിപരമായി ഏറെ സന്തോഷിക്കുന്നു. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം താങ്കൾ സ്വീകരിച്ച നിലപാടുകൾ സ്വാഗാതാർഹമാണ്. അഭിമാനം തോന്നിയ നിമിഷമാണ്. ഒരു എം എൽ എ എന്ന നിലയിൽ അഞ്ച് വർഷം പൂർണ്ണമായും മണ്ഡലത്തിൽ പ്രവർത്തിക്കും. […]
Read more

അമ്മ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം രാജിവെച്ച് രമേഷ് പിഷാരടി

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ അഡ്‌ഹോക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു. ഒരു അധികാര സ്ഥാനത്തും പിടിച്ചുനിൽക്കാൻ താൽപ്പര്യമില്ലെന്നും സംഘടനയെ കോടതിയിലേക്ക് കൊണ്ടുപോകാൻ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി ഇടപെടലിനെ തുടർന്നാണ് രാജിയെന്ന് രമേഷ് പിഷാരടി വ്യക്തമാക്കി. കൺവീനർക്ക് യോഗം വിളിക്കാനോ മറ്റ് തീരുമാനങ്ങൾ എടുക്കാനോ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ താൻ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിൽ പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കാനായിരുന്നു തന്റെ ശ്രമമെന്നും പിഷാരടി പറഞ്ഞു. ശ്വേതാ മേനോൻ […]
Read more

‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനം; സംഘടനയുടെ പ്രതിച്ഛായ തകർന്നെന്ന് ജോയ് മാത്യു

കോഴിക്കോട്: താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. പിടിപ്പുകേട്, വിവരം ഇല്ലായ്മ, പരസ്പരം പഴിചാരൽ, പൊലീസ് കേസുകൾ എന്നിവ കാരണം സംഘടനയുടെ പ്രതിച്ഛായ തകർന്നുവെന്നും നിലവിലെ അവസ്ഥ സഹിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്ത സംഘത്തോടൊപ്പം മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുമാസം മുമ്പ് തന്നെ രാജിക്കത്ത് നൽകിയിരുന്നുവെന്നും, അന്ന് പ്രസിഡന്റ് മാധ്യമ വാർത്തകൾ ഉണ്ടാകുമെന്ന […]
Read more

വീണ്ടും ഞെട്ടിക്കുമോ മമ്മൂട്ടി? ദേശിയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി: 72–ാമത്‌ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്. വലിയ പ്രതീക്ഷയിലാണ് മലയാള സിനിമയും. ഇക്കുറി മലയാളത്തിൽ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധ കാണ്ഡം എന്നിവയാണ് ജൂറിയിൽ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ. ഭ്രമയു​ഗത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ഒരിക്കൽ കൂടി മമ്മൂട്ടിക്ക് ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കൊടുമൺ പോറ്റിയായും ചാത്തനായും മമ്മൂട്ടി പകർന്നാടിയപ്പോൾ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നു തവണ സ്വന്തമാക്കിയിട്ടുണ്ട്. മതിലുകൾ, ഒരു […]
Read more

നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല; പ്രതികരിച്ച് ശ്വേത മേനോന്‍

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേതാ മേനോൻ. നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്നും സംഘടനയെ അനാഥമാക്കിയെന്ന ആരോപണം അംഗീകരിക്കില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. താൻ ജനങ്ങളെ വഞ്ചിച്ചുവെന്നും ‘അമ്മ’യെ അനാഥമാക്കി എന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ശ്വേതാ മേനോൻ വ്യക്തമാക്കി. കമ്മിറ്റിയുടെ രാജി ആവശ്യപ്പെട്ട് ചിലർ ജനറൽ ബോഡി യോഗത്തിൽ എത്തിയതായും അവർ പറഞ്ഞു. അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ച് ബൈലോയിൽ വ്യക്തതയുണ്ടെന്നും, ഒരു കമ്മിറ്റി പൂർണ്ണമായും രാജിവെച്ചാൽ പുതിയ തെരഞ്ഞെടുപ്പ് വരെ നിലവിലെ തെരഞ്ഞെടുക്കപ്പെട്ട […]
Read more

‘അമ്മ’യിൽ പ്രതിസന്ധി തുടരുന്നു; ജയൻ ചേർത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ രാജിവെച്ചു

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന വിവാദങ്ങൾക്ക് പിന്നാലെ സംഘടനയിൽ നിന്ന് കൂടുതൽ രാജികൾ. നടന്മാരായ ജയൻ ചേർത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ ഔദ്യോഗികമായി രാജിവെച്ചു. ഇവർ ഇ-മെയിൽ മുഖേന സംഘടനയ്ക്ക് രാജിസന്ദേശം അയച്ചതായാണ് വിവരം. ഇതിനിടെ ഭരണസമിതിയിൽ ഉണ്ടായിരുന്ന ചില അംഗങ്ങൾ നേരത്തെ രാജി പ്രഖ്യാപിച്ചിരുന്നു. സംഘടനയിൽ തുടരില്ലെന്ന നിലപാടിലാണ് ഇവർ രാജിവെച്ചതെന്ന് സൂചനകളുണ്ട്. അതേസമയം, ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോൻ രാജി സമർപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ, താൻ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് […]
Read more

പ്രസിഡന്റ് സ്ഥാനം രാജിവെക്കാതെ ശ്വേത; അമ്മയില്‍ വീണ്ടും പ്രതിസന്ധി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ വീണ്ടും പ്രതിസന്ധി. ഭരണസമിതി അംഗങ്ങൾ രാജി പ്രഖ്യാപിച്ചെങ്കിലും അത് ഔദ്യോഗികമായി സമർപ്പിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ചും ചർച്ചകൾ ശക്തമായി. ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ തർക്കങ്ങൾക്ക് പിന്നാലെയാണ് ജനറൽ സെക്രട്ടറി ശ്വേതാ മേനോൻ പദവി ഒഴിയുന്നതായി പ്രഖ്യാപിച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സംഘടനയുടെ ചട്ടപ്രകാരം രാജി സംബന്ധിച്ച ഔദ്യോഗിക നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. […]
Read more

Recent News

Advertisement
WhiteswanTV Footer