Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ടോക്സിക്’ പ്രീ-റിലീസ് ചടങ്ങിനിടെ അപകടം; രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷ് പ്രധാന വേഷത്തിലെത്തുന്ന ‘ടോക്സിക്’ സിനിമയുടെ പ്രീ-റിലീസ് പ്രമോഷൻ പരിപാടിക്കിടെ ഹൈദരാബാദിൽ അപകടം. മല്ലറെഡ്ഡി സർവകലാശാലയിൽ നടന്ന ചടങ്ങിനിടെ കൂറ്റൻ ഫ്ലഡ്ലൈറ്റിന്റെ ഭാഗങ്ങൾ കാണികൾക്കിടയിലേക്ക് തകർന്നുവീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇതിൽ ഒരു പെൺകുട്ടി അപകടത്തിന്റെ ആഘാതത്തിൽ ബോധരഹിതയായി. പരിക്കേറ്റവരെ ഉടൻ ആംബുലൻസിൽ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

യഷ് വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രസംഗം നിർത്തിയ യഷ് വിദ്യാർഥികൾ സുരക്ഷിതരാണോ എന്ന് അന്വേഷിച്ചു. സംഘാടകരോടും പരിക്കേറ്റവരുടെ സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. കാര്യമായ പ്രശ്നങ്ങളില്ലെന്ന് സംഘാടകർ അറിയിച്ചതിനെ തുടർന്ന് യഷ് പ്രസംഗം തുടർന്നു. അപകടം ചടങ്ങിനെത്തിയ ആയിരക്കണക്കിന് വിദ്യാർഥികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചു.

യഷിനെ നേരിൽ കാണാനായി വലിയ ജനക്കൂട്ടമാണ് സർവകലാശാലാ ക്യാമ്പസിൽ എത്തിയത്. സ്പീക്കറുകളും മറ്റ് ഉപകരണങ്ങളും സ്ഥാപിച്ചിരുന്ന ഭാഗങ്ങളിലേക്ക് ചില വിദ്യാർഥികൾ കയറിനിന്നതും വേദിക്ക് സമീപം തിങ്ങിക്കൂടിയതും സുരക്ഷാ ആശങ്ക വർധിപ്പിച്ചു. തിക്കുംതിരക്കും ഒഴിവാക്കാൻ പരിപാടിക്ക് മുമ്പ് തന്നെ വിദ്യാർഥികളോട് പിന്നിലേക്ക് മാറിനിൽക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വലിയൊരു വിഭാഗം വേദിക്ക് സമീപത്തുതന്നെ തുടരുകയായിരുന്നു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമാണ്. യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ട്.

പോർച്ചുഗീസ് ഭരണകാലത്തിന്റെ അവസാന നാളുകളിലെ ഗോവയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവരാണ് സംഗീതം ഒരുക്കുന്നത്. ഇംഗ്ലീഷിലും കന്നഡയിലുമായി ചിത്രീകരിച്ച സിനിമ ഇന്ത്യയിൽ വിവിധ ഭാഷകളിൽ റിലീസ് ചെയ്യും. ആഗോള റിലീസിന്റെ ഭാഗമായി വടക്കേ അമേരിക്കയിലും ഇംഗ്ലീഷ്, കന്നഡ പതിപ്പുകൾ പ്രദർശിപ്പിക്കും. ഓഗസ്റ്റ് 26നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “‘ടോക്സിക്’ പ്രീ-റിലീസ് ചടങ്ങിനിടെ അപകടം; രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

  1. [132]Ladbrokes Official Login | সেরা অনলাইন ক্যাসিনো ও স্লটস গেম,ladbrokes-এ লগইন করে সেরা অনলাইন ক্যাসিনো ও স্লটস গেম উপভোগ করুন। দ্রুত টাকা তোলা পদ্ধতি এবং অ্যাপ ডাউনলোড করে আজই খেলা শুরু করুন। visit: ladbrokes

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix