Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

പ്രേക്ഷകർക്ക് ആശ നൽകിഉർവശി;ചിത്രംസെപ്റ്റംബർ 4ന്

മലയാളത്തിൻ്റെ അഭിനയകുലപതി ഉർവശിയും പ്രിയ നടൻ ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ചിത്രം “ആശ” റിലീസിനൊരുങ്ങുന്നു. ഇമോഷണൽ ഡ്രാമ, സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം സെപ്റ്റർബർ 4 ന് തിയേറ്ററുകളിൽ എത്തും . ഒരു പകുതിയിൽ ഉർവശിയുടെ മുഖംചിത്രം , ഒരു കൈ നീക്കുമ്പോൾ മറുപകുതിയിൽ ദൃശ്യമാകുന്ന ജോജുവിൻ്റെ മുഖം . ഏറെ സസ്പെൻസുകൾ ഒളിപ്പിക്കുന്ന, പ്രേക്ഷകരിൽ ആകാംഷയും ചിന്തയും ഉണ്ടാക്കുന്ന രീതിയിലുള്ള ഗംഭീരമായ ഡിസൈനിംഗ് ആണ് റിലീസ് പോസ്റ്റിൻ്റേത്. തെന്നിന്ത്യൻ യുവ നടി […]
Read more

ഞാൻ പറഞ്ഞതെന്താണെന്ന് എനിക്കറിയാം, ആരെയും തിരുത്തേണ്ട;സിജെപി പോസ്റ്റ് വിവാദത്തിൽ വിസ്മയ മോഹൻലാൽ

മോഹൻലാലിൻ്റെ മകളും യുവനടിയുമായ വിസ്മയ മോഹൻലാൽ ജന്തർമന്ദറിൽ നടന്ന സിജെപിയുടെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ആദ്യം പ്രതികരിച്ച മലയാളി താരങ്ങളിൽ ഒരാളാണ് . ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തൻറെ ശക്തമായ പിന്തുണയും അഭിപ്രായവും തുറന്നു കാണിച്ചിരുന്നു വിസ്മയ. തുടർന്ന് അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും ഭീഷണികളും എല്ലാം വിസ്മയയ്ക്ക് നേരെ ഉണ്ടായി. വിശദീകരണവുമായി മേജർ രവി എത്തിയിരുന്നു. മറുപടിയായി ഒന്നും വിസ്മയയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.എന്നാൽ ഇപ്പൊൾ വിസ്മയയുടെ പുതിയ ചിത്രമായ “തുടക്കത്തിൻ്റെ” പ്രമോഷന് എത്തിയപ്പോൾ ആണ് വിസ്മയ തൻ്റെ ഭാഗം […]
Read more

സംഗീത് പ്രതാപിൻ്റെ നായക വേഷം ” ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ” ; ടീസർ പുറത്ത്

പ്രേമലുവിലൂടെ മലയാളിയുടെ ഇഷ്ടതാരമായ പുതുമുഖ നടൻ സംഗീത് പ്രതാപ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രം” ഇറ്റ്സ് എ മെഡിക്കൽ മിറാക്കിലിൻറെ ടീസർ പുറത്തുവിട്ടു. ഷറഫുദ്ദീൻ ആണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോമഡി ത്രില്ലർ ജോണറിൽ ചെയ്തിരിക്കുന്ന ചിത്രത്തിൻ്റെ സംവിധാനം ശ്യാമിൻ ഗിരീഷും കഥ,തിരക്കഥ , സംഭാഷണം എന്നിവ നടിയും തിരകഥകൃത്തുമായ നിലീൻ സാന്ദ്രയും ആണ് നിർവഹിച്ചിരിക്കുന്നത്. കരിക്കിൻ്റെ ഹിറ്റ് വെബ്സീരിസ് ആയ സാമർത്ഥ്യ ശാസ്ത്രത്തിൻ്റെ കഥ സാന്ദ്രയുടേതാണ്.മുജീബ് മജീദ് ആണ് സംഗീതം നൽകിയിരിക്കുന്നത്.അഖില ഭാർഗവൻ, കിരൺ […]
Read more

വിജയ് ചിത്രം ‘ജനനായകൻ’ 300 കോടി ക്ലബ്ബിലേക്ക്

തമിഴ്നാട് മുഖ്യമന്ത്രി ആയതിന് ശേഷം വിജയ് നായകനായി പുറത്തിറങ്ങിയ ചിത്രം ‘ജനനായകൻ’ മികച്ച വിജയത്തിലേക്ക്. ചിത്രത്തിന്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 296 കോടി രൂപ കടന്നതായി റിപ്പോർട്ട്. ഇനി നാല് കോടി രൂപ കൂടി നേടിയാൽ ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടും. കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ 14 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. തമിഴ്നാട്ടിൽ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി. തുടർച്ചയായി ഒമ്പതാം തവണയാണ് ഒരു വിജയ് […]
Read more

‘ചരിത്രപരമായ വിപ്ലവം’; വിജയ്‌യുടെ വിജയത്തെക്കുറിച്ച് മകൻ ജെയ്‌സൺ സഞ്ജയ്

ചെന്നൈ: പിതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയുമായി സ്വരചേർച്ചയില്ലെന്ന റിപ്പോർട്ടുകൾ പരോക്ഷമായി തള്ളി മകൻ ജേസൺ സഞ്ജയ്. തന്റെ പുതിയ ചിത്രമായ ‘സിഗ്മ’യുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ജേസൺ വിജയിയെക്കുറിച്ച് സംസാരിച്ചത്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രപരമായ വിപ്ലവമാണെന്ന് ജേസൺ പറഞ്ഞു. പിതാവിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കും കുടുംബത്തിനുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തമായി ഒരു വ്യക്തിത്വം വളർത്തിയെടുക്കാനാണ് പിതാവ് നൽകിയ ഉപദേശമെന്നും ജേസൺ പറഞ്ഞു. സഹായം ആവശ്യമുണ്ടെങ്കിൽ നൽകാമെന്നും എന്നാൽ സ്വന്തം കാര്യങ്ങൾ […]
Read more

വമ്പൻ താരനിരയുമായി ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’; ട്രെയ്‌ലർ പുറത്ത്

രൺബീർ കപൂർ, യഷ്, സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘രാമായണ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഇന്ന് പുലർച്ചെ 4.15-നാണ് ട്രെയ്‌ലർ ആഗോളതലത്തിൽ റിലീസ് ചെയ്തത്. ആദ്യം ജൂലൈ 24-ന് ട്രെയ്‌ലർ പുറത്തിറക്കാനായിരുന്നു തീരുമാനം. എന്നാൽ, സോണി പിക്‌ചേഴ്‌സ് എന്റർടെയ്ൻമെന്റുമായി ചേർന്ന് ലോകമെമ്പാടും വലിയ രീതിയിൽ റിലീസ് ചെയ്യുന്നതിനായി റിലീസ് തീയതി മാറ്റുകയായിരുന്നു. ഡൽഹിയിൽ നടന്ന ‘രാമായണം: പ്രഥം സങ്കൽപ്പ്’ പരിപാടിയിൽ ക്ഷണിക്കപ്പെട്ട പ്രേക്ഷകർക്കായി ട്രെയ്‌ലർ നേരത്തെ പ്രദർശിപ്പിച്ചിരുന്നു. സാന്റിയാഗോ കോമിക്-കോണിലും ട്രെയ്‌ലർ അവതരിപ്പിച്ചിരുന്നു. […]
Read more

ബ്രഹ്മമുഹൂർത്തം പുലർച്ചെ 4.15ന് ‘രാമായണ’ ട്രെയ്‌ലർ റിലീസ്

മുംബൈ: പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധ നേടിയ ബിഗ് ബജറ്റ് ചിത്രം ‘രാമായണ’യുടെ ട്രെയിലർ ജൂലൈ 30ന് പുറത്തിറങ്ങും. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുലർച്ചെ 4.15ന് ബ്രഹ്മമുഹൂർത്തത്തിലാണ് റിലീസ് ചെയ്യുന്നത്. രണ്ട് ഭാഗങ്ങളായാണ് ‘രാമായണ’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സും വലിയ തുകയ്ക്കാണ് വിറ്റുപോയത്. ടി-സീരീസ് 75 കോടി രൂപയുടെ അഡ്വാൻസ് കരാറിലൂടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിലൊന്നാണെന്നും വിവരമുണ്ട്. ചിത്രത്തിന്റെ […]
Read more

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽഗ്രാൻഡ് പ്രീ അവാർഡ്

റഷ്യയിലെ പ്സ്കോവിൽ ലോക്കൽ ഗവൺമെന്റിന്റെ നേതൃത്വത്തിൽ 2026 ജൂലൈ 23 മുതൽ 26 വരെ നടന്ന ഏഴാമത് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷനൽ മത്സര വിഭാഗത്തിൽ “തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി” എന്ന സിനിമ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ അവാർഡ് നേടി. റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും, ഫിലിപ്പ് സക്കറിയയും ചേർന്നാണ് നിർമ്മിച്ചത്.ഇന്ത്യയിൽ നിന്നും മത്സര വിഭാഗത്തിൽ […]
Read more

“പ്ലൂട്ടോ” ജൂലൈ 30ന് തിയറ്ററുകളിലേക്ക്

നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ,രഷ്മി റെജു എന്നിവർ ചേർന്ന്നിർമ്മിച്ച് ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ”പ്ലൂട്ടോ ” ജൂലൈ മുപ്പതിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. അർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്,തുഷാര പിള്ള,സച്ചിൻ ജോസഫ്,നിമ്ന ഫത്തൂമി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ജിസിസി (GCC) മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും (TruthGlobal […]
Read more

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; അഡ്‌ഹോക് കമ്മിറ്റി കേസിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ആരോപണം

കൊച്ചി: അഡ്‌ഹോക് കമ്മിറ്റി സംബന്ധിച്ച കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുകയായിരുന്നു ഇതിന് പിന്നിലെ ഉദ്ദേശമെന്നും പിഷാരടി ആരോപിച്ചു. കൊച്ചി മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രമേഷ് പിഷാരടി ഇക്കാര്യം വ്യക്തമാക്കിയത്. താരസംഘടനയായ അമ്മയുടെ അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായാണ് താൻ അഡ്‌ഹോക് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതെന്നും, എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ചുമതലയിൽ നിന്ന് പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു. അഡ്‌ഹോക് കമ്മിറ്റി അധ്യക്ഷ സ്ഥാനം തനിക്ക് അനുയോജ്യമല്ലെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix