കൊച്ചി: 75-ാം പിറന്നാൾ ആഘോഷിക്കുന്ന മഹാനടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. ‘പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ജന്മദിനാശംസകൾ! എന്നും നല്ല ആരോഗ്യവും സന്തോഷവും തുടർച്ചയായ വിജയങ്ങളും നേരുന്നു.’ മമ്മൂട്ടിയുടെ കിടുക്കൻ ചിത്രം പങ്കുവച്ചുകൊണ്ട് മോഹാൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
മലയാളത്തിന്‍റെ അഭിമാനതാരങ്ങളായ ഇരുവരും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം മലയാളികൾക്ക് അറിയാവുന്നതാണ്. സഹോദര തുല്യമായ ബന്ധമാണ ഇരുവരും തമ്മിൽ. ലാൽ സ്നേഹത്തോടെ മമ്മൂട്ടിയെ ഇച്ചാക്ക എന്നുവിളിക്കുമ്പോൾ ലാലു എന്നാണ് മമ്മൂക്ക വിളിക്കുന്നത്. കൂടെപ്പിറന്നിട്ടില്ലെന്ന് ഉള്ളൂ ഇച്ചാക്ക എന്‍റെ വല്യേട്ടനാണെന്നാണ് ലാൽ ഒരിക്കൽ പറഞ്ഞത്. എല്ലാ വർഷവും മോഹൻലാലിന്റെ ആശംസകൾക്കായി ആരാധകർ കാത്തിരിക്കുന്ന പതിവുണ്ട്. അത് ഇത്തവണയും തെറ്റിയില്ല.














