ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ ദേവ (76, ദേവൻ ചൊക്കലിംഗം) അന്തരിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ 400 ലേറെ സിനിമകൾക്ക് സംഗീതം പകർന്നിട്ടുണ്ട്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു . ചെന്നൈയിലെ ടി നഗറിലുള്ള വസതിയിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.
1986 ൽ ‘മാട്ടുക്കാര മന്നാരു’ എന്ന ചിത്രത്തിലൂടെയാണ് ദേവ തമിഴ് സിനിമയിൽ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. രജനികാന്തിന് സൂപ്പർസ്റ്റാർ ഇമേജ് നൽകുന്നതിൽ ദേവയുടെ പാട്ടുകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. അണ്ണാമലൈ, ബാഷ, കാതൽ കോട്ടൈ, വാലി, ഖുഷി തുടങ്ങിയവയാണ് ദേവ സംഗീത സംവിധാനം ചെയ്ത ഹിറ്റ് സിനിമകൾ. ദ് പ്രിൻസ്, ഫാന്റം, കിങ് സോളമൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും ദേവ സംഗീത സംവിധാനം നിർവഹിച്ചു. ഒട്ടേറെ നാടൻ പാട്ടുകളും ദേവയുടെ സംഗീത സംവിധാനത്തിൽ പിറന്നു.


