പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു; ഈണമിട്ടത് ബാഷ ഉൾപ്പെടെ 400 ചിത്രങ്ങളിൽ
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ ദേവ (76, ദേവൻ ചൊക്കലിംഗം) അന്തരിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ 400 ലേറെ സിനിമകൾക്ക് സംഗീതം പകർന്നിട്ടുണ്ട്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു . ചെന്നൈയിലെ ടി നഗറിലുള്ള വസതിയിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. 1986 ൽ ‘മാട്ടുക്കാര മന്നാരു’ എന്ന ചിത്രത്തിലൂടെയാണ് ദേവ തമിഴ് സിനിമയിൽ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. രജനികാന്തിന് സൂപ്പർസ്റ്റാർ ഇമേജ് നൽകുന്നതിൽ ദേവയുടെ പാട്ടുകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. […]
Read more