Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘അന്ന’ ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല, കഥ പോലും അറിയില്ല; വെളിപ്പെടുത്തലുമായി അരവിന്ദ് സ്വാമി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും ട്രെൻഡിങ് ആവുകയാണ് മലയാളികൾക്ക് ഏറെ പരിചിതമായ ‘യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ…’ എന്ന ഗാനം. ഇപ്പോഴിതാ ചിത്രീകരണം നടക്കാതെ പോയ ‘അന്ന’ എന്ന സിനിമയെക്കുറിച്ച് വെളിപ്പെടുത്തലുമായി നടൻ അരവിന്ദ് സ്വാമി. ‘അന്ന’യിൽ അഭിനയിക്കാമെന്ന് താൻ ഒരിക്കലും ഏറ്റിരുന്നില്ലെന്നാണ് നടന്റെ പ്രതികരണം. ഇതോടെ സിനിമയെക്കുറിച്ചുള്ള പഴയ ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.

ശിവാജി ഗണേശന്റെ മകനും നടനുമായ രാംകുമാറിന്റെ ‘ട്രൂലി റാം’ പോഡ്കാസ്റ്റിലാണ് അരവിന്ദ് സ്വാമി ഇക്കാര്യം വ്യക്തമാക്കിയത്. ‘അന്ന’ എന്ന പേരിൽ ഒരു സിനിമ ചെയ്യാമെന്ന് താൻ കരാർ ഏറ്റിരുന്നില്ലെന്നും അക്കാലത്ത് എന്തോ ആശയവിനിമയ പ്രശ്നം സംഭവിച്ചിരിക്കാമെന്നുമാണ് അരവിന്ദ് സ്വാമി പറഞ്ഞത്. തന്റെ പേരിൽ ആരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരെ സമീപിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ സിനിമയുടെ കഥ കേട്ടിട്ടില്ലെന്നും ചിത്രവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും നടൻ പറഞ്ഞു. സിനിമ ചെയ്യാമെന്ന് താൻ സമ്മതിച്ചതായി അണിയറപ്രവർത്തകർ കരുതിയതാണോ അതോ മറ്റാരെങ്കിലും തന്റെ പേരിൽ സംസാരിച്ചതാണോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാ രംഗത്ത് പുതിയ ആളായിരുന്ന കാലത്താണ് ഈ സംഭവം നടന്നതെന്നും അരവിന്ദ് സ്വാമി പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix