ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പ്രണയവും ഭക്തിയും പ്രമേയമാക്കി ഒരുങ്ങുന്ന ‘ഗുരുവായൂർ അരങ്ങേറ്റം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്റെ ഉടമസ്ഥതയിലുള്ള ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF) ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.മഹാഗണപതി മൂവീസ് അവതരിപ്പിക്കുന്ന ചിത്രം രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്നു.
വിനോദ് ഗുരുവായൂർ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നു. സുരേഷ് ബാബു ആർ ആണ് നിർമ്മാതാവ്.മനോജ് പിള്ള ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. രഞ്ജിൻ രാജാണ് സംഗീതസംവിധായകൻ. വിനോദ് രവീന്ദ്രൻ കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിക്കുന്നു.
പബ്ലിസിറ്റി ഡിസൈൻ: ആന്റണി സ്റ്റീഫൻ. പി.ആർ.ഒ: ശബരി.
ചിത്രത്തിലെ മറ്റ് താരങ്ങളുടെയും റിലീസ് തീയതിയുടെയും വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.


